Top News

ബോവിക്കാനത്തെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; യുവാവ് അറസ്റ്റില്‍

കാസര്‍കോട്: മുളിയാര്‍ ആലനടുക്കം സ്വദേശിയും ചെര്‍ക്കള ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുമായ ഷുഹൈലയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. അര്‍ത്തി പള്ളം നേക്രാജേ സ്വദേശിയും മുളിയാര്‍ മൂലടുക്കയില്‍ താമസക്കാരനുമായ മുഹമ്മദ് ഇര്‍ഷാദ് എന്ന ഇച്ചാദുവിനെയാണ് ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]


ബോവിക്കാനം ആലനടുക്കത്തെ മഹ്‌മൂദ്- ആയിഷ ദമ്പതികളുടെ മകള്‍ ഷുഹൈലയെ മാര്‍ച്ച് 30 നാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെര്‍ക്കള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുന്നതിന് തലേന്നായിരുന്നു ആത്മഹത്യ.

ഷുഹൈലയുടെ മരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിററിയുടെ നേതൃത്വത്തില്‍ ശക്തമായ സമരം പ്രഖ്യാപിച്ചതേടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു.

ഷുഹൈലയെ ഫോണില്‍ നിരന്തരം ശല്യം ചെയ്ത യുവാക്കളെ കുറിച്ചുള്ള വിവരങ്ങളും, സാക്ഷികളുടെ കൃത്യമായ രഹസ്യ മൊഴികളും മുന്‍ നിര്‍ത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്.

ആദൂര്‍ എസ്.ഐ എ അനില്‍കുമാര്‍, സി പി ഒ ചന്ദ്രന്‍ നായര്‍, എ എസ് ഐ മധുസൂദനന്‍, സിപിഒ അജയ് വില്‍സണ്‍ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Post a Comment

Previous Post Next Post