Top News

ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സഹോദരങ്ങൾ അറസ്റ്റിൽ

പാലക്കാട് : ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സഹോദരങ്ങൾ പാലക്കാട്ട് അറസ്റ്റിൽ. ചന്ദ്രനഗർ പുളിയങ്കാവ് സ്വദേശികളായ വിഘ്നേഷ് (22), സഹോദരൻ വിഷ്ണു (26) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 20 നാണ് യാക്കര സ്കൂളിന് സമീപമുള്ള കനാൽ റോഡിലൂടെ നടന്നുപോവുകയായിരുന്ന വേശുവിന്‍റെ മാല ഇവർ തട്ടിയെടുത്തത്.[www.malabarflash.com]

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് ആദ്യം തിരിച്ചറിഞ്ഞു. തുടർന്ന് വിഘ്നേഷിനേയും വിഷ്ണുവിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. 

മാല വിറ്റ് കിട്ടിയ പണവുമായി കൊടൈക്കനാലിൽ യാത്ര പോവുകയാണ് പ്രതികൾ ചെയ്തത്. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപം കഴിഞ്ഞ ദിവസം മാല തട്ടിപ്പറിച്ചതും തങ്ങളാണെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post