Top News

ബേക്കൽ ഹോം സ്റ്റേ റിസോർട്ടിൽ നിന്നും 6 ലക്ഷം രൂപയുമായി മുങ്ങിയ ദമ്പതികൾ പിടിയിൽ

ഉദുമ: റിസോർട്ടിൽ നിന്നും 6 ലക്ഷം രൂപയുമായി മുങ്ങിയ ദമ്പതികളെ ബേക്കൽ പോലീസ് കർണ്ണാടകയിൽ നിന്നും പിടികൂടി. ബേക്കൽ പോലീസ് ഇൻസ്പെക്ടർ യു.പി.വിപിന്റെ നേതൃത്വത്തിൽ എസ്.ഐ. എം.രജനീഷും സംഘവും നടത്തിയ അന്വേഷണത്തിനൊടുവിൽ കർണ്ണാടക ചിത്രദുർഗ്ഗയിൽ നിന്നാണ് മോഷ്ടാക്കളെ പിടികൂടിയത്.[www.malabarflash.com]


ഒരാഴ്ച മുമ്പാണ് ഉദുമ പള്ളം റോഡിലെ ബേക്കൽ ഹോം സ്റ്റേ റിസോർട്ടിൽ നിന്നും 6 ലക്ഷം രൂപ അപഹരിക്കപ്പെട്ടത്. റിസോർട്ടുടമ ബേക്കലിലെ കെ.കെ.പ്രദീപൻ വസ്തു ഇടപാടിൽ നിന്നും ലഭിച്ച 6 ലക്ഷം രൂപ റിസോർട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്നു. ഇദ്ദേഹം റിസോർട്ടിൽ നിന്നും പുറത്തിറങ്ങിയ തക്കം നോക്കിയാണ് ജീവനക്കാരായ കർണ്ണാടക ചിത്രദുർഗ്ഗയിലെ പ്രദീപ് (25), ഭാര്യ നിവേദിത (24) എന്നിവർ പണവുമായി മുങ്ങിയത്.

മോഷ്ടിച്ച തുക ഉപയോഗിച്ച് ദമ്പതികൾ പുതിയ ബൈക്ക്, മൊബൈൽ ഫോണുകൾ എന്നിവ വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ബാക്കി തുക എന്ത് ചെയ്തുവെന്നറിയാൻ പ്രതികളെ വിശദമായി ചോദ്യം ചെയ്യും. അറസ്റ്റിലായ ദമ്പതികളെ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കി. കോടതി ഇരുവരെയും റിമാന്റ് ചെയ്തു.

Post a Comment

Previous Post Next Post