Top News

25.30 കിമീ മൈലേജ്, പുതിയ എൻജിനുമായി എസ്പ്രെസോ വിപണിയിൽ

ഇന്ധനക്ഷമത കൂടിയ എൻ‌ജിനുമായി പുതിയ എസ് പ്രെസോ വിപണിയിൽ. പെട്രോൾ മാനുവൽ, ഓട്ടമാറ്റിക് വകഭേദങ്ങളിൽ ലഭിക്കുന്ന കാറിന്റെ എക്സ്ഷോറൂം വില 4.25 ലക്ഷം രൂപ മുതൽ 5.99 ലക്ഷം രൂപ വരെയാണ്. മാരുതി സെലേറിയോയിലൂടെ അരങ്ങേറിയ കെ10 സി എൻജിമാണ് പുതിയ മോഡലിന്. പുതിയ എൻജിനൊപ്പം കൂടുതൽ ഫീച്ചറുകളും ഓട്ടമാറ്റിക് വേരിയന്റിലെ ഇഎസ്പിയും വന്നിട്ടുണ്ട്.[www.malabarflash.com]


ഡ്യുവൽ ജെറ്റ് സാങ്കേതിക വിദ്യയുമായി എത്തുന്ന പുതിയ എൻജിന് 67 ബിഎച്ച്പി കരുത്തും 89 എൻഎം ടോർക്കുമുണ്ട്. ഓട്ടമാറ്റിക്ക് വകഭേദത്തിന് 25.30 കിലോമീറ്ററും മാനുവലിൽ 24.76 കിലോമീറ്ററുമാണ് ഇന്ധനക്ഷത. നിലവിലെ മോഡലിന് 21.7 കിലോമീറ്ററാണ് ഇന്ധനക്ഷമത.

നാലു വകഭേദങ്ങളിൽ മാനുവൽ മോഡലും രണ്ടു വകഭേദങ്ങളിൽ ഓട്ടമാറ്റിക് മോഡലും ലഭിക്കും. മാനുവലിന്റെ അടിസ്ഥാന വകഭേദത്തിന് 4.25 ലക്ഷം രൂപയും എൽഎക്സ്ഐക്ക് 4.95 ലക്ഷം രൂപയും വിഎക്സ്ഐക്ക് 5.15 ലക്ഷം രൂപയും വിഎക്സ്ഐ പ്ലസിന് 5.49 ലക്ഷം രൂപയുമാണ് വില. വിഎക്സ് ഐ എജിഎസിന് 5.65 ലക്ഷം രൂപയും വിഎക്സ്ഐ പ്ലസ് എജിഎസിന് 5.99 ലക്ഷം രൂപയുമാണ് വില.

Post a Comment

Previous Post Next Post