NEWS UPDATE

6/recent/ticker-posts

നീരൊഴുക്ക് പദ്ധതിക്ക്‌ ഉദുമ പഞ്ചായത്തിൽ തുടക്കമായി

ഉദുമ: നീരൊഴുക്ക് പദ്ധതിയുടെ ഭാഗമായി ബാര തോട് മുതൽ ബേക്കൽ പുഴ വരെയുള്ള പാരിസ്ഥിതിക പുനരുജ്ജീവനം പ്രവൃത്തികൾക്ക് ഉദുമ പഞ്ചായത്തിൽ തുടക്കമായി. എട്ടു ക്ലസ്റ്ററുകളിലാണ് പ്രവൃത്തി തുടങ്ങിയത്.
ബാര ക്ലസ്റ്ററിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി അധ്യക്ഷയായി.[www.malabarflash.com]


ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എം കെ വിജയൻ, പാലക്കാൽ കുഞ്ഞിക്കണ്ണൻ നായർ, സനൂജ സൂര്യപ്രകാശ്, മോണിക , വി.എ വിനോദ്, ചന്ദ്രൻ പള്ളിത്തട്ട, കൃഷി ഓഫീസർ നാണുകുട്ടൻ എന്നിവർ പ്രസംഗിച്ചു.

മുതിയക്കാലിൽ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ. വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ വി ബാലകൃഷ്ണൻ അധ്യക്ഷനായി.
വി ആർ പുഷ്പാവതി, കെ ദേവദാസ് നഎന്നിവർ പ്രസംഗിച്ചു.

മേൽബാര ക്ലസ്റ്ററിൽ മുതിർന്ന കർഷകൻ കുഞ്ഞിരാമൻ കിഴക്കേക്കര ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എ സുനിൽകുമാർ അധ്യക്ഷനായി. കെ. ടി. ജയൻ, അനിത എന്നിവർ പ്രസംഗിച്ചു.

പാറക്കടവ് ക്ലസ്റ്ററിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എം.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എം. ബീവി അധ്യക്ഷയായി. കെ. വിജയൻ നായർ, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
മുല്ലച്ചേരിയിൽ ചിത്രകാരൻ കെ.എ. ഗഫൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം നബീസ പാക്യാര അധ്യക്ഷയായി. ബാലകൃഷ്ണൻ നായർ മുല്ലച്ചേരി, കെ. എം അഷ്റഫ് , ദിവാകരൻ ആറാട്ട്കടവ് , ജയന്തി , മോഹനൻ മാങ്ങാട് , വി.എ വിനോദ്, എന്നിവർ സംസാരിച്ചു.

എരോലിൽ എ. ദാമോദരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സിന്ധു ഗംഗാധരൻ അധ്യക്ഷയായി. ശശിധരൻ നാഗത്തിങ്കാൽ, മോഹനൻ എന്നിവർ പ്രസംഗിച്ചു
.
ആറാട്ടുകടവിൽ കരിപ്പോടി എ.എൽ.പി. സ്കൂൾ പ്രധാനാധ്യാപിക ആശയും കുട്ടികളും ചേർന്ന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കസ്തൂരി ബാലൻ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം കെ വി രാജേന്ദ്രൻ, കെ ജി മാധവൻ, ജഗദീശ് ആറാട്ടുകടവ്, പുഷ്പ ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു..

Post a Comment

0 Comments