Top News

ഇന്ത്യയിലേക്കുള്ള യാത്രക്കാർ മൂന്ന് മണിക്കൂർ മുമ്പ് വിമാനത്താവളത്തിലെത്തണം

അബുദാബി: വേനൽ അവധി കാരണം തിരക്ക് വർധിച്ചതോടെ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും എയർപോർട്ട് ചെക്ക്-ഇൻ കൗണ്ടറിൽ റിപ്പോർട്ട് ചെയ്യണമെന്ന് ഗോ എയർ അറിയിച്ചു. [www.malabarflash.com

കോവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷമായി നാട്ടിലേക്ക് പോകാതിരുന്ന കുടുംബങ്ങൾ വേനൽ അവധിക്ക് സ്കൂൾ അടച്ചതോടെ കൂട്ടമായി പോകുകയാണ്. യാത്രക്കാർ വർധിച്ചതോടെ നല്ല തിരക്കാണ് അബുദാബി, ദുബൈ വിമാനത്താവളങ്ങളിൽ അനുഭവപ്പെടുന്നത്.

അവധി ദിനങ്ങളില്‍ തിരക്ക് വര്‍ധിക്കുന്നതിനാല്‍ ഉദ്ദേശിച്ച സമയത്ത് വിമാനത്താവളത്തില്‍ എത്തിപ്പെടാനും യാത്രാ നടപടികള്‍ പൂര്‍ത്തീകരിക്കാനും സാധിക്കാതെ വരുന്നത് ഒഴിവാക്കുന്നതിനാണ് നേരത്തേ എത്തണമെന്ന് നിര്‍ദേശിച്ചിട്ടുള്ളത്.]

എല്ലാ യാത്രക്കാരും എയർ സുവിധ പോർട്ടലിൽ (https://www.newdelhiairport.in/airsuvidha/apho-registration) കോവിഡ് -19 വാക്സിനേഷൻ സർട്ടിഫിക്കറ്റ്/ സാധുതയുള്ള ആർ ടി – പി സി ആർ റിപ്പോർട്ട് പുറപ്പെടുന്നതിന് മുമ്പ് അപ്‌ലോഡ് ചെയ്യണം. അതിന്റെ പ്രിന്റ് ഔട്ടും കയ്യിൽ കരുതണം. വാക്സിനേഷൻ എടുക്കാത്ത 5 വയസും അതിൽ കൂടുതലുമുള്ള കുട്ടികൾ ഫ്ലൈറ്റ് പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ സാധുവായ പി സി ആർ റിപ്പോർട്ട് എടുക്കണം.

നേരിട്ടുള്ള ആശയവിനിമയത്തിനും അപ്‌ഡേറ്റുകൾക്കുമായി യാത്രക്കാരുടെ പ്രാദേശിക നമ്പറും ഇ- മെയിൽ ഐഡിയും പി എൻ ആറിൽ അപ്‌ഡേറ്റ് ചെയ്യുന്നത് ഉറപ്പാക്കണം. കൂടുതൽ വിവരങ്ങൾക്ക്, യു എ ഇയിലെ ഗോ ഫസ്റ്റ് ഓഫീസുകളുമായോ സെയിൽസ് ടീമുമായോ ബന്ധപ്പെടണം.

Post a Comment

Previous Post Next Post