Top News

ലോക ഒളിമ്പിക്സ് ദിനം ആഘോഷിച്ചു

പാലക്കുന്ന്: കായിക വിനോദങ്ങളിലൂടെ ലോക സമാധാനത്തിനായി ഒരുമിക്കാം എന്ന സന്ദേശവുമായി പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂൾ ലോക ഒളിമ്പിക്സ് ദിനം ആഘോഷിച്ചു. ബേക്കൽ പോലീസ് സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ ഡിവൈ. എസ്.പി. സുനിൽ കുമാർ ദീപശിഖ കൊളുത്തി ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

സ്കൂൾ സ്പോട്സ് ക്യാപ്റ്റൻ ദീപശിഖ ഏറ്റുവാങ്ങി. പോലിസ് ഓഫീസർ യു. പി.വിപിൻ, പ്രിൻസിപ്പൽ പി. മാധവൻ, അഡ്മിനിസ്ട്രേറ്റർ എ. ദിനേശൻ, വിദ്യാഭ്യാസ സമിതി ഭാരവാഹികളായ പള്ളം നാരായണൻ, രവീന്ദ്രൻ കൊക്കാൽ, പി.പി.മോഹനൻ, സുധാകരൻ പള്ളിക്കര, പാലക്കുന്നിൽ കുട്ടി എന്നിവർ സംസാരിച്ചു.

സ്കൂൾ ബാന്റ് ട്രൂപ്പ് നയിച്ച ദീപശിഖ ഘോഷയാത്ര നഗര പ്രദക്ഷിണം പൂർത്തിയാക്കി സ്വീകരണം ഏറ്റുവാങ്ങി സ്കൂളിൽ സമർപ്പിച്ചു. തുടർന്ന് ടോക്കിയോ ഒളിമ്പിക്സിൽ ആദ്യമായി അത് ലെറ്റിക്സിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയ നീരജ് ചോപ്രയ്ക്ക് അനുമോദനം അറിയിച്ചുകൊണ്ട് സ്കൂളിലെ കുട്ടികൾക്കായി ജാവലിൻ ത്രോ മത്സരവും നടത്തി.

Post a Comment

Previous Post Next Post