Top News

മുസ്ലിം കോഓഡിനേഷന്‍ കമ്മറ്റിയുടെ രാജ്ഭവന്‍ മാര്‍ച്ചുമായി ബന്ധമില്ല; കേരള മുസ്‌ലിം ജമാഅത്ത്

കോഴിക്കോട്: പ്രവാചക നിന്ദയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാജ്ഭവനിലേക്ക് നടക്കുമെന്ന് പറയുന്ന മാര്‍ച്ചുമായി യാതൊരു ബന്ധവുമില്ലെന്ന് കേരള മുസ്‌ലിം ജമാഅത്ത്. മാര്‍ച്ചില്‍ കേരള മുസ്‌ലിം ജമാഅത്ത് പങ്കെടുക്കുമെന്ന പ്രചരണം തികച്ചും വാസ്തവ വിരുദ്ധമാണെന്നും ഇത്തരം പ്രചരണങ്ങളില്‍ ആരും വഞ്ചികരാവരുതെന്നും സംഘടന അറിയിച്ചു.[www.malabarflash.com]

'14-6-2022ന് തിരുവനന്തപുരം രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ച് ചില തല്‍പരകക്ഷികള്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രചാരണം നടത്തുന്നുണ്ട്. ഇതില്‍ കേരള മുസ്ലിം ജമാഅത് പങ്കെടുക്കുന്നുവെന്ന പ്രചാരണം തികച്ചും വാസ്തവ വിരുദ്ധമാണെന്നും ഇത്തരം പ്രചാരണങ്ങളില്‍ ആരും വഞ്ചിതരാവരുത്', കേരള മുസ്‌ലിം ജമാ അത്ത് പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നു.

Post a Comment

Previous Post Next Post