NEWS UPDATE

6/recent/ticker-posts

ജില്ലയിലെങ്ങും പരിസ്ഥിതി ദിനം ആചരിച്ചു

മാങ്ങാട്:
ഹരിത ലോകം പച്ചതുരുത്ത് ( ഗ്രീൻ ബെൽറ്റ് പദ്ധതി ) പരിപാടിയുടെ ഭാഗമായി പീപ്പിൾസ് മാങ്ങാട് മൈത്രി വായനശാല & ഗ്രന്ഥാലയം ഹെൽത്ത് ലൈൻ കാസറകോട്, താലൂക്ക് ലൈബ്രറി കൗൺസിൽ എന്നിവ സംയുക്തമായി പൊതുജന സഹകരണത്തോടെ സംഘടിപ്പിച്ച പരിസ്ഥിതി ദിന തൈ നടൽ പരിപാടി മുതിർന്ന കർഷകനും കൂവ കൃഷിയുടെ ഉപാസകനുമായ മുഹമ്മദ് മാങ്ങാട് ഉദ്ഘാടനം ചെയ്തു . പീപ്പിൾസ് ചെയർമാൻ ദാമോധരൻ കുന്നുമ്മൽ അധ്യക്ഷനായിരുന്നു മോഹനൻ മാങ്ങാട് പരിസ്ഥിതി ദിന സന്ദേശം നൽകി .

പൂച്ചക്കാട്: തെക്കുപുറം മിസ്ബാഹുൽ ഹയർ സെക്കൻണ്ടറി മദ്രസയിൽ പരിസ്ഥിതി ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു. ദീർഗകാലം കർഷകനായിരുന്ന തെക്കുപുറം മഹല്ല് നിവാസിയും കൂടിയായ മൂസ ഹാജി തായലിനെ ജമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ് അബ്ദുറഹ്മാൻ ഹാജി ആദരിച്ചു.[www.malabarflash.com]

വൃക്ഷ തൈ നട്ട് കൊണ്ട് വാർഡ് മെമ്പർ അബ്ബാസ് തെക്കുപുറം ഉൽഘാടനം ചെയ്തു.പരിസ്ഥിതി ദിനാചരണ പരിപാടി ടി.പി കുഞ്ഞബ്ദുള്ള ഉൽഘാടനം നിർവ്വഹിച്ചു. മദ്രസ സദർ മുഅല്ലിം ജൗഹർ അസ്നവി ഉദുമ അധ്യക്ഷ പ്രസംഗം നടത്തി.
ജമാഅത്ത് ജനറൽ സെക്രട്ടറി ത്വയ്യിബ് സ്വാഗതം പറഞ്ഞു. അബ്ബാസ് കടപ്പുറം, അബ്ദുള്ള വടക്കൻ, അബ്ദുൽ കാദർ തായൽ,അബ്ദുറഹ്മാൻ ബംഗ്ലാവ്, അബൂബക്കർ, അസീസ് കണ്ടത്തിൽ, തായൽ അബ്ദുറഹ് മാൻ ഹാജി, യുസുഫ് അന്തുമാൻ, സക്കീരിയ ഹാജി, മുഹമ്മദ് അലി, റഫീഖ് മൗലവി, ഫത്താഹ് അർഷദി,സ്വാദിഖ് അസ്‌നവി എന്നിവർ സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി തൗസീഫ് യമാനി നന്ദിയും പറഞ്ഞു.

ഉദുമ: ബേവൂരി സൗഹൃദ വായനശാല ആൻഡ് ഗ്രന്ഥാലയത്തിൽ ലോക പരിസ്ഥിതി ദിനാചരണം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പരിസരത്തെ വീടുകളിലേക്ക് ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു. 
പരിസ്ഥിതി ദിന സംവാദം നടത്തി. ഗ്രന്ഥാലയം പ്രസിഡണ്ട് അബ്ബാസ് രചന അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ എ. അഭിലാഷ് സ്വാഗതം പറഞ്ഞു. കെ വി ബാലകൃഷ്ണൻ, എ അപ്പ കുഞ്ഞി, ബി കൈരളി, സുധാ ലക്ഷ്മി,സിദ്ദിഖ് സംസാരിച്ചു. ബി ശരത്ത് നന്ദി രേഖപ്പെടുത്തി.

മീത്തൽമാങ്ങാട്: പ്രകൃതിയിലേക്കും ,പരിസ്ഥിതി പരിചരണത്തിലേക്കും വിദ്യാർത്ഥികളും ,വിദ്യാഭ്യാസ സ്ഥാപനങ്ങളും കൂടുതൽ അടുക്കുന്നത് മാതൃകാപരമാണെന്ന് പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ജയപ്രകാശ് മാസ്റ്റർ അരവത്ത് പറഞ്ഞു. പരിസ്ഥിതി ദിനാചരണത്തിൽ മീത്തൽമാങ്ങാട് കൂളിക്കുന്ന് ദാറുൽ ഉലൂം ഹയർ സെക്കൻ്ററി മദ്റസയിൽ സംഘടിപ്പിച്ച വിവിധ പരിപാടികളിൽ പ്രകൃതിയെ അറിയൽ ക്ലാസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
പ്രകൃതിയെ അറിയൽ, തൈ നടൽ, പരിസ്ഥിതി പോസ്റ്റർ രചന മത്സരം,ചിത്രരചന മത്സരം ,മധുരവിതരണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. വിവിധതരം മരതൈകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. വിവിധഘട്ടങ്ങളിൽ മരതൈകളുടെ പരിചരണം പരിശോധിക്കു. മികച്ച രീതിയിൽ പരിചരിക്കുന്നവർക്ക് സമ്മാനവിതരണവും പ്രഖ്യാപിച്ചു.

സദർ മുഅല്ലിം ഹക്കീം ഹുദവി സ്വാഗതം പറഞ്ഞു. കെ.എം.ജെ.എം മീത്തൽമാങ്ങാട് ബോർഡ് ഓഫ് മാനേജ്മെൻ്റ് ജനറൽ സെക്രട്ടറി സീതി ഖാദർ അദ്ധ്യക്ഷത വഹിച്ച് ജമാഅത്ത് ഖത്വീബ് അബ്ദത്ത് ബാഖവി ഉദ്ഘാടനം ചെയ്തു.ഷഫീഖ് സഖാഫി നന്ദി പറഞ്ഞു.

കാസർകോട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എം.എസ്.എഫ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൃദയത്തിലൊരു വേര് എന്ന പദ്ധതിയുടെ ഭാഗമായി ശാഖ തലങ്ങളിൽ വൃക്ഷ തൈകൾ വെച്ചുപിടിപ്പിച്ചു.
എതിർത്തോട് ശാഖയിൽ ജില്ലാ തല ഉദ്ഘാടനം
എം എസ് എഫ് ജില്ലാ പ്രസിഡണ്ട് അനസ് എതിർത്തോട് വ്യക്ഷതൈ നട്ട് പിടിപ്പിച്ച് പദ്ധതിക്ക് തുടക്കം കുറിച്ചു.

ആലംപാടി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഐ.എൻ.എൽ ആലംപാടി ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓഫീസ് പരിസരത്ത് വൃക്ഷത്തൈ നട്ടു പരിസ്ഥിതി ദിനം ആഘോഷിച്ചു. 
ഹാരിസ് എസ്.ടി, മഹറു മേനത്ത്, നിസാർ പുത്തൂർ, ഹിശാം പൊയ്യയിൽ, കാദർ ചാൽക്കര, അബൂബക്കർ അക്കു, തുടങ്ങിയവർ സംബന്ധിച്ചു.

കാപ്പിൽ: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കാപ്പിൽ അസ്സാസ്സുൽ ഇസ്ലാം മദ്രസ്സയിൽ കമ്മിറ്റി ഭാരവാഹികളും അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വൃക്ഷതൈ നട്ടു. 
കമ്മിറ്റി പ്രസിഡൻറ് കെ ബി.എം.ഷെരീഫ് സെക്രട്ടറി ടി.എം. സിനാൻ, ട്രഷറർ പി കെ ഇർഷാദ് സദർ മുഅല്ലിം സൈഫു സുൽത്താനി മദ്രസ്സ അധ്യാപകരായ മുഹയുദ്ധീൻ നിസാമി, മുനീർ അമാനി, മുഹമ്മദാലി മൗലവി, ഹസൈനാർ മൗലവി, കെ.യു. മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.

പാലക്കുന്ന്: പാലക്കുന്ന് അംബിക വായനശാല ഗ്രൻഥാലയത്തിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു. ലൈബ്രറി പ്രവർത്തകൻ പാലക്കുന്നിൽ കുട്ടി ഉദ്ഘാടനം ചെയ്തു. 
ലൈബ്രറി കൗൺസിൽ ജില്ല ജോയിന്റ് സെക്രട്ടറി ടി.രാജൻ, രവീന്ദ്രൻ കൊക്കാൽ, പള്ളം നാരായണൻ, പി.പി. മോഹനൻ, പി. കെ. വാസു, പി. പി. ശ്രീധരൻ, കെ. വി. ശാരദ, കെ. ആർ. രാജേഷ് എന്നിവർ സംസാരിച്ചു.

പാലക്കുന്ന്: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി അംബിക ഇംഗ്ലീഷ് മീഡിയം സ്കൂൾ പറമ്പിൽ പറമ്പിൽ വിവിധ ഇനം വൃക്ഷ തൈകൾ നട്ടു. അംബിക കലാകേന്ദ്രം നൃത്താധ്യാപകൻ ഉദയലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. 
സംസ്ഥാന വനമിത്ര പുരസ്‌ക്കാര നേതാവ് തൃക്കരിപ്പൂരിലെ കെ.വി. കൃഷ്ണപ്രസാദാണ് വിവിധ ഇനത്തിലുള്ള തൈകൾ സ്വന്തം ചെലവിൽ പാലക്കുന്നിൽ എത്തിച്ചത്. തുടർന്ന് നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് രവീന്ദ്രൻ കൊക്കാൽ അധ്യക്ഷനായി. ഭാരവാഹികളായ പള്ളം നാരായണൻ,
പി. പി. മോഹനൻ, പാലക്കുന്നിൽ കുട്ടി, പി.കെ.വാസു എന്നിവർ സംസാരിച്ചു.

നീലേശ്വരം: നീലേശ്വരം നഗരസഭയിൽ ജൂൺ 5 ന് പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് തീരദേശ ശുചീകരണവും വൃക്ഷത്തൈ നട്ടുപിടിപ്പിക്കലും നടത്തി.അഴിത്തല കംഫർട്ട് സ്റ്റേഷൻ പരിസരത്ത് നഗരസഭാതല ഉദ്ഘാടനം ചെയർ പേഴ്സൺ ടി വി ശാന്ത നിർവഹിച്ചു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ടി പി ലത അധ്യക്ഷത വഹിച്ചു.വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി ഗൗരി വാർഡ് കൗൺസിലർമാരായ എം ഭരതൻ, എം കെ വിനയ രാജ്, പി ഭാർഗവി, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ പി പി മോഹനൻ,, ജെ എച് ഐ മാരായ സ്മിത, രചന, ആരോഗ്യവിഭാഗം ശുചീകരണ തൊഴിലാളികൾ,എന്നിവർ നേതൃത്വം നൽകി. ഡി വൈ എഫ് ഐ പ്രവർത്തകർ, സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ, ശുചീകരണ പരിപാടിയിൽ പങ്കാളികളായി.

Post a Comment

0 Comments