Top News

ബാങ്ക് ഓഫ് ബറോഡയുടെ കേരള സോണൽ തലവനായി കാഞ്ഞങ്ങാട് സ്വദേശി

കാഞ്ഞങ്ങാട്: ബാങ്ക് ഓഫ് ബറോഡയുടെ കേരള സോണൽ തലവനായി കാഞ്ഞങ്ങാട് സ്വദേശി ശ്രീജിത്ത് കൊട്ടാരത്തിൽ നിയമിതനായി ഈ പദവിയിലെത്തുന്ന ആദ്യത്തെ മലയാളിയാണ്
ശ്രീജിത്ത്.[www.malabarflash.com] 

1908 ൽ ബറോഡ മഹാരാജാവായിരുന്ന സായാജിറാവു ഗെയ്ക്ക്വാഡ് III തുടങ്ങിയ ബാങ്ക് ഇന്ന് ഇന്ത്യയിലാകമാനം 8168 ബ്രാഞ്ചുകളും, 18 രാജ്യങ്ങളിലായി 94 വിദേശ ബ്രാഞ്ചുകളും ഉള്ള പൊതുമേഖലാ ബാങ്കാണ്.

തിരുവനന്തപുരം, എറണാകുളം, തൃശൂർ കോഴിക്കോട് എന്നീ നാല് റീജിയൻ ചേരുന്നതാണ് കേരള സോൺ.

കാസർഗോഡ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെ ശിരസ്തദാർ ആയിരുന്ന ശ്രീ.ജനാർദനൻ നായരുടെയും ശ്രീമതി നിർമലയുടെയും മകനാണ്. നിയമ ബിരുദ പഠനത്തിന് ശേഷം കാഞ്ഞങ്ങാട് അഭിഭാഷകനായി പ്രവർത്തിച്ചു പിന്നീട് കോഴിക്കോട് ലോ കോളേജിൽ നിന്നും LL M നേടി.

1999ൽ കനറാ ബേങ്കിൽ ലോ ഓഫീസറായി ചേർന്നു പിന്നീട് യൂണിയൻ ബാങ്കിലേക്ക് മാറി.2005 ൽ ദേനാ ബാങ്കിൽ സീനിയർ മാനേജരായി നിയമിതനായി. 2019 ൽ ബാങ്ക് ഓഫ് ബറോഡയിൽ ജനറൽ മാനേജരായി.
ഭാര്യ പ്രതിഭ, മകൻ അനിരുദ്ധ്.

Post a Comment

Previous Post Next Post