NEWS UPDATE

6/recent/ticker-posts

ഫുട്‌ബോള്‍ മത്സരത്തിനിടെ സംഘര്‍ഷം; 30 പേര്‍ക്കെതിരെ കേസ്‌

ഉദുമ: ഫുട്ബോൾ മത്സരത്തെ ചൊല്ലിയുണ്ടായ സംഘർ ഷത്തിൽ നാലുപേർക്ക് പരിക്കേറ്റു. സംഭവത്തിൽ ഇരുവിഭാ ഗത്തിലേയും 30 ഓളം പേർക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു.[www.malabarflash.com]


അതിഞ്ഞാലിലെ യുവി ഹൗസിൽ യു.വി.മുഹമ്മദിന്റെ മകൻ പിയാസ്(37), സുഹൃത്ത് അതിഞ്ഞാൽ കപ്പണക്കാൽ യൂസഫിന്റെ മകൻ കെ.പി.ജാസിർ(29) എന്നിവർക്കും മധൂർ ചൂരി ആർഡി നഗറിലെ സിങ്കപ്പൂർ ഹൗസിൽ ടി.കെ.ഹസ ന്റെ മകൻ ഉമർ അഇമാൻ(19) സുഹൃത്ത് കളനാട് ഒളവങ്കര ഫാറൂഖ് മൻസിലിൽ അബ്ദുള്ളയുടെ മകൻ ഫാറൂ ഖ്(20) എന്നിവർക്കാണ് പരിക്കേറ്റത്.

പാലക്കുന്നിലെ കിക്കോഫ് ടർഫ് മൈതാനിയിൽ നടന്ന ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർ ഷത്തിൽ കലാശിച്ചത്.

ഫാറൂഖിന്റെയും ഇമാന്റെയും ടീം മത്സരത്തിൽ തോൽക്കാൻ കാരണം പിയാസിന്റെ ഇടപെടലാണെന്നാരോപിച്ച് ഒരുസം ഘം ആളുകൾ തന്നെയും സുഹൃത്ത് ജാസിറിനെയും തട ഞ്ഞുനിർത്തി മാരകായുധമായ ഇരുമ്പ് പൈപ്പ് കൊണ്ടും കൈ കൊണ്ടും അടിച്ചും ചവിട്ടിയും പരിക്കേൽപ്പിച്ചുവെന്നാണ് പി യാസ് പറയുന്നത്. ഇവരുടെ പരാതിയിൽ അഫ്സൽ, സാദി ഖ്, അഫ്ലോ, ഉമ്മർ ഫാറൂഖ്, ഹുസൈൻ, മഹ്മൂദ്, അജിനാ സ്, സാബിത്ത് എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് 7പേർ ക്കുമെതിരെ കേസെടുത്തു.

എന്നാൽ മൈതാനത്ത് വെച്ച് റഫറിയുമായി തർക്കത്തി ലേർപ്പെട്ടുവെന്നാരോപിച്ച് തങ്ങളെ പതിനഞ്ചോളം പേർ ചേർ മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നുവെന്ന് ഇ മാനും ഫാറൂഖും പറയുന്നു. മരവടികൊണ്ടും കൈകൊണ്ടും അടിക്കുകയും വണ്ടിയുടെ താക്കോൽ കൊണ്ട് ദേഹത്ത് വര ഞ്ഞ് പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന് ഇവർ ആരോപി ച്ചു. ഇവരുടെ പരാതിയിൽ അതിഞ്ഞാൽ സ്വദേശികളായ ഫി യാസ്, സമീർ, അൽത്താഫ്, അനസ്, ഷദു, എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് പത്തുപേർക്കുമെതിരെ പോലീസ് കേ സെടുത്തു.

Post a Comment

0 Comments