NEWS UPDATE

6/recent/ticker-posts

ട്യൂഷനുവന്ന പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; പ്രധാനാധ്യാപകന് 7 വർഷം തടവ് ശിക്ഷ

തളിപ്പറമ്പ്: വീട്ടിൽ ട്യൂഷനുവന്ന പതിനഞ്ചുകാരിയെ പീഡിപ്പിച്ച ഹയർസെക്കൻഡറി സ്കൂൾ പ്രധാന അധ്യാപകന് 7 വർഷം തടവും പിഴയും വിധിച്ചു. തളിപ്പറമ്പ് ചിറവക്ക് രാജരാജേശ്വര ക്ഷേത്രത്തിനു സമീപം വൈഷ്ണവം കെ.പി.വി.സതീഷ് കുമാറി(60)നെയാണ് 7 വർഷം തടവിനും 20,000 രൂപ പിഴയടക്കാനും തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി സിം മുജീബ് റഹ്മാൻ വിധിച്ചത്.[www.malabarflash.com]


കണ്ണൂർ മേഖലയിലെ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രധാന അധ്യാപകനായ സതീഷ് കുമാർ വീട്ടിൽ നടത്തിവരുന്ന ട്യൂഷൻ സെന്ററിൽവച്ച് 2017 ഓഗസ്റ്റ് 20നാണ് സംഭവം നടന്നത്.

രാവിലെ ട്യൂഷൻ കഴിഞ്ഞു പെൺകുട്ടി വീട്ടിലേക്കു പോകുമ്പോൾ സതീഷ് കുമാർ പീഡിപ്പിക്കാൻ ശ്രമിക്കുകയും ദേഹത്ത് തടവുകയും ചെയ്യുകയും ചെയ്തുവെന്നായിരുന്നു പരാതി. സംഭവത്തിൽ സതീഷ് കുമാർ അറസ്റ്റിലായതിനു ശേഷം സ്കൂളിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു.

പ്രോസിക്യൂഷനുവേണ്ടി അഡ്വ.ഷെറിമോൾ ജോസ് ഹാജരായി. അന്നത്തെ തളിപ്പറമ്പ് ഇൻസ്പെക്ടർ പി.കെ.സുധാകരനും എസ്ഐ ബിനു മോഹനനും ആയിരുന്നു കേസ് അന്വേഷിച്ചത്.

Post a Comment

0 Comments