Top News

ഷഹാനയുടെ മരണം: നിര്‍ണായകമായത് ഡയറി, അന്വേഷണം അന്തിമഘട്ടത്തില്‍

കോഴിക്കോട്: നടിയും മോഡലുമായ ഷഹാനയുടെ മരണത്തില്‍ അന്വേഷണം അന്തിമഘട്ടത്തില്‍. ഷഹാനയുടെ മൊബൈല്‍ ഫോണിന്റെ ഫൊറന്‍സിക് പരിശോധനാഫലം കൂടി ലഭിച്ചാല്‍ കേസില്‍ കുറ്റപത്രം നല്‍കും. ഷഹാനയുടെ ഭര്‍ത്താവ് സജാദ് ആണ് കേസിലെ പ്രതി.[www.malabarflash.com]


മേയ് 13-ാം തീയതിയാണ് കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ ഷഹാനയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് സജ്ജാദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭര്‍ത്താവിന്റെ നിരന്തരപീഡനം കാരണം ഷഹാന ജീവനൊടുക്കിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മരണം ആത്മഹത്യയാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായിരുന്നു. അതേസമയം, ഷഹാനയുടെ മരണം കൊലപാതകമാണെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.

സജ്ജാദ് അറസ്റ്റിലായതിന് പിന്നാലെ പറമ്പില്‍ ബസാറിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ പോലീസ് കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു. ഇയാള്‍ ലഹരിവില്‍പ്പനക്കാരനാണെന്നും പോലീസ് കണ്ടെത്തി. ഷഹാനയുടെ വീട്ടില്‍നിന്ന് കണ്ടെത്തിയ ഡയറിയും കേസില്‍ നിര്‍ണായകമായി. ഭര്‍ത്താവില്‍നിന്നുണ്ടായ പീഡനങ്ങളെല്ലാം ഷഹാന ഡയറിയില്‍ കുറിച്ചിരുന്നു. ഭര്‍ത്താവിനൊപ്പം താമസിക്കുമ്പോള്‍ പലപ്പോഴും ഭക്ഷണം പോലും കിട്ടിയിരുന്നില്ലെന്നും പലതവണ ഉപദ്രവിച്ചിരുന്നതായും ഡയറിയില്‍ എഴുതിയിരുന്നു.

Post a Comment

Previous Post Next Post