Top News

ആറു വയസ്സുകാരി പിക് അപ് കയറി മരിച്ചു; നാട്ടുകാർ വാഹനം കത്തിച്ചു; ഡ്രൈവറെ തീയിലേക്ക് എറിഞ്ഞുകൊന്നു

ഭോപ്പാൽ: ആറു വയസ്സുകാരി പിക് അപ് വാഹനം കയറി മരിച്ചു, രോഷാകുലരായ നാട്ടുകാർ വാഹനം കത്തിക്കുകയും ഡ്രൈവറെ ജീവനോടെ തീയിലേക്ക് തള്ളിയിടുകയും ചെയ്തു. മധ്യപ്രദേശിലെ അലിരാജ്പുർ ജില്ലയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.[www.malabarflash.com]


ഗുരുതര പൊള്ളലേറ്റാണ് ഡ്രൈവർ മരിച്ചത്. കുട്ടിയും സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു. ജില്ല ആസ്ഥാനത്തുനിന്ന് 38 കിലോമീറ്റർ അകലെയുള്ള ബാർജറിലാണ് കാഞ്ചി എന്ന കുട്ടിയുടെ ശരീരത്തിലൂടെ പിക് അപ് കയറിയിറങ്ങിയത്. പിന്നാലെ രോഷാകുലരായ ജനക്കൂട്ടം വാഹനം കത്തിക്കുകയായിരുന്നുവെന്ന് ജില്ല പൊലീസ് മേധാവി സക്രം സെംഗർ പറഞ്ഞു. ഡ്രൈവർ മഗാൻ സിങ്ങാണ് (43) കൊല്ലപ്പെട്ടത്. ഡ്രൈവറെ മർദിച്ചശേഷമാണ് കത്തിയമരുന്ന വാഹനത്തിലേക്ക് തള്ളിയിട്ടത്.

ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച മരിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. പ്രതികളെ പിടികൂടാനുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post