Top News

പാലക്കാട്ട് രണ്ട് പോലീസുകാര്‍ മരിച്ചനിലയില്‍; മൃതദേഹങ്ങള്‍ പോലീസ് ക്യാമ്പിന് പിന്നിലെ വയലില്‍

പാലക്കാട്: മുട്ടിക്കുളങ്ങരയില്‍ രണ്ട് പോലീസുകാരെ മരിച്ചനിലയില്‍ കണ്ടെത്തി. മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിലെ ഹവില്‍ദാര്‍മാരായ അശോകന്‍, മോഹന്‍ദാസ് എന്നിവരെയാണ് ക്യാമ്പിന് പിറകിലെ വയലില്‍ മരിച്ചനിലയില്‍ കണ്ടത്. ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്നാണ് പ്രാഥമിക സൂചന. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.[www.malabarflash.com]

കഴിഞ്ഞദിവസം ഒരാള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നതായും മറ്റൊരാള്‍ അവധിയിലായിരുന്നുവെന്നും പറയുന്നു. ഇരുവരെയും കഴിഞ്ഞദിവസം രാത്രിമുതല്‍ കാണാതായിരുന്നതായും വിവരങ്ങളുണ്ട്. അതേസമയം, എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.

ഏകദേശം 200 മീറ്റര്‍ അകലത്തിലാണ് രണ്ട് മൃതദേഹങ്ങളും വയലില്‍നിന്ന് കണ്ടെത്തിയത്. എന്നാല്‍ എന്തിനാണ് ഇവര്‍ വയലില്‍ വന്നതെന്നോ എങ്ങനെയാണ് മരണം സംഭവിച്ചതെന്നോ വ്യക്തമല്ല. സംഭവത്തില്‍ പോലീസും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മൃതദേഹങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഫൊറന്‍സിക് വിദഗ്ധരും എത്തി പരിശോധന നടത്തുകയാണ്

Post a Comment

Previous Post Next Post