Top News

ദേശീയപാത നിര്‍മ്മാണ സാമഗ്രികള്‍ മോഷ്ടിക്കുന്നതിനിടയില്‍ യുവതിയെ നാട്ടുകാര്‍ കൈയ്യോടെ പിടികൂടി

ഉദുമ: മൈലാട്ടിയില്‍ ദേശീയപാത വികസവുമായി ബന്ധപ്പെട്ട നിര്‍മ്മാണ സാമഗ്രികള്‍ മോഷ്ടിക്കുന്നതിനിടയില്‍ യുവതിയെ നാട്ടുകാര്‍ കൈയ്യോടെ പിടികൂടി. ചേറ്റുകുണ്ടില്‍ താമസിക്കുന്ന തിമിഴ്‌നാട് സ്വദേശിനി ചിത്രയാണ്(36) പിടിയിലായത്.[www.malabarflash.com]
കരാറുകാരുടെ പരാതിയില്‍ കേസെടുത്ത ബേക്കല്‍ പോലീസും പിങ്ക് പോലീസും സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. ആക്രി പെറുക്കുന്നു എന്ന വ്യജേനയാണ് ഇരുമ്പ് സാധനങ്ങള്‍ മോഷ്ടിച്ചത്. കൂടെയുണ്ടായിരുന്നവർ മോഷ്ടിച്ച സാധനങ്ങൾ ഉപേക്ഷിച്ചു കടന്നു കളഞ്ഞു. 

യുവതിയെ ചോദ്യം ചെയ്താൽ മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുമെന്ന് പോലീസ് പറഞ്ഞു. നേരത്തെയും പലതവണ സമാനമായ രീതിയില്‍ സാധനങ്ങള്‍ കാണാതെ പോയിട്ടുണ്ടെന്നും ഇതിന് പിന്നില്‍ വലിയൊരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. 

നിർമ്മാണ സാമഗ്രഹികൾ മോഷണം പോകുന്നത് പതിവായതോടെ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാകുന്നതെന്നും കോൺക്രീറ്റ് പണിക്കായി ദിവസങ്ങൾ പിന്നേയും മാറ്റി വെക്കേണ്ടി വരുന്നെന്നും കരാറുകാരൻ പറഞ്ഞു.

Post a Comment

Previous Post Next Post