NEWS UPDATE

6/recent/ticker-posts

എക്സൈസ് ഉദ്യോഗസ്ഥരെ വളർത്തു പട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ചു; അനധികൃത മദ്യ വില്പനക്കാരനും സഹായികൾക്കും എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കാസർകോട്: അനധികൃത മദ്യ വില്പന നടത്തുന്ന വിവരമറിഞ്ഞ് പരിശോധനയ്ക്ക് എത്തിയ കാസർകോട്എക്സൈസ് ഇൻറലിജൻസ് വിഭാഗം ഉദ്യോഗസ്ഥരെ പട്ടിയെ വിട്ട് കടിപ്പിച്ച സംഭവുമായി ബന്ധപ്പെട്ട് നാല് പേർക്കെതിരെ വധശ്രമം ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കാസർകോട് എക്സൈസ് റേഞ്ച് ഓഫീസർ എം കെ ബാബു കുമാറിന്റെ പരാതിയിലാണ് നടപടി.[www.malabarflash.com]


കാസർകോട് എക്സൈസ് ഇൻറലിജൻസ് ഉദ്യോഗസ്ഥരായ ഇ.കെ ബിജോയ്, കെ.എം പ്രദീപ് എന്നിവരെയാണ് ഞായറാഴ്ച വൈകീട്ട് വളർത്തു പട്ടിയെ ഉപയോഗിച്ച് ആക്രമിക്കുകയും കല്ല് ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത്

കളനാട് കൈനോത്തെ ഉദയൻ, അജിത്ത് ഡി.കെ, ഉദയന്റെ ഭാര്യ സജിത, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.ഇതിൽ അജിത്തിനെയും ഒരു സ്ത്രീയെയെയും മേല്പറമ്പ സി ഐ ഉത്തംദാസിന്റെ നേതൃത്വത്തിൽ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. ഉദയൻ ഒളിവിലാണ്.

ഞായറാഴ്ച വൈകിട്ട് ഉദയൻ്റെ വീടിനു മുന്നിൽ വച്ച് ഇരുചക്രവാഹനത്തിൽ മദ്യം വില്പന നടത്തുകയാണെന്ന് വിവരം ലഭിച്ചാണ് എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത് വാഹനം പരിശോധിക്കുന്നതിനിടെ തടഞ്ഞുനിർത്തി ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും വീട്ടിലെ പട്ടിയെ അഴിച്ചുവിട്ടു കടിപ്പിക്കുകയും അജിത്ത് കല്ല് ഉപയോഗിച്ച് ഉദ്യോഗസ്ഥരെ തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചതായും എക്സൈസ് ഉദ്യോഗസ്ഥർ മേല്പറമ്പ പോലീസിൽ നല്കിയ പരാതിയിൽ പറയുന്നു. 

പരിക്കേറ്റ എക്സൈസ് ഉദ്യോഗസ്ഥരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

Post a Comment

0 Comments