NEWS UPDATE

6/recent/ticker-posts

മുസ്ലീം സുഹൃത്തുക്കള്‍ക്കായി മസ്‌ജിദിൽ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ച് ശ്രദ്ധേയനായി ഹിന്ദു യുവാവ്

ബെംഗളുരു: മുസ്ലീം പള്ളിയില്‍ മുസ്ലീം സുഹൃത്തുക്കള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി ഹിന്ദു മതസ്ഥനായ നവവരന്‍. ദക്ഷിണ കന്നഡയിലാണ് സംഭവം.[www.malabarflash.com]

ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാള്‍ താലൂക്ക് ബൈരിക്കാട്ടെ നിവാസിയായ ജെ ചന്ദ്രശേഖറിന്റെ വിവാഹം ഏപ്രില്‍ 24നാണ് നടന്നത്. നോമ്പുകാലമായതിനാല്‍ ചന്ദ്രശേഖറിന്റെ പല സുഹൃത്തുക്കള്‍ക്കും വിവാഹ വിരുന്നില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.സുഹൃത്തുക്കള്‍ക്ക് മിസ് ആയ വിവാഹ സല്‍ക്കാരം വീണ്ടുമൊരുക്കാനാണ് ചന്ദ്രശേഖര്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. 

വീടിന് സമീപത്ത് തന്നെയുള്ള ഒരു മുസ്ലീം പള്ളി തന്നെ അതിനായി തെരഞ്ഞെടുത്തു. പള്ളി കമ്മിറ്റി സന്തോഷത്തോടെ അതിന് അവസരമൊരുക്കി. ചന്ദ്രശേഖറിന്റെ ഹിന്ദു മതവിശ്വാസികളായ 30 സുഹൃത്തുക്കളും ക്രിസ്ത്യന്‍ വിശ്വാസികളായ നാല് പേരും ഇഫ്താര്‍ വിരുന്നതില്‍ പങ്കെടുത്തു.

ചന്ദ്രശേഖറിനെ അനുമോദിച്ച് പള്ളി കമ്മിറ്റി രംഗത്തെത്തി. സുഹൃത്തുക്കള്‍ക്ക് മിസ് ആയ വിവാഹ സല്‍ക്കാരം വീണ്ടുമൊരുക്കാനാണ് ചന്ദ്രശേഖര്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. ജലാലിയ്യ ജുമാ മസ്ജിദ് ഇമാമും ഭാരവാഹികളും അഭിപ്രായപ്പെട്ടു. ചന്ദ്രശേഖറിനേയും വധുവിനേയും ആശീര്‍വദിച്ചാണ് വിരുന്നിനെത്തിയവര്‍ മടങ്ങിയത്. 

കര്‍ണാടകയില്‍ ഹിജാബ് നിരോധനം, ക്ഷേത്ര പരിസരങ്ങളിലും പ്രാദേശിക മേഖലകളിലും നിന്ന് മുസ്ലീം വ്യാപാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തല്‍ തുടങ്ങിയ സംഭവങ്ങള്‍ വിവാദമായിരിക്കെയാണ് ഹിന്ദു യുവാവ് മുസ്ലീം പള്ളിയില്‍ ഇഫ്താര്‍ വിരുന്നൊരുക്കിയ വാര്‍ത്തയെത്തുന്നത്.

Post a Comment

0 Comments