Top News

'ഭരണ നിര്‍വ്വഹണം നീതിയുക്തമെങ്കില്‍ കോടതികള്‍ക്ക് ഇടപെടേണ്ടിവരില്ല'; പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയില്‍ ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിമാരും പങ്കെടുത്ത വേദിയില്‍ ഭരണ നിര്‍വഹണത്തിലെ നീതിയെ കുറിച്ച് വിമര്‍ശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എംവി രമണ. ഭരണഘടനാ സ്ഥാപനങ്ങള്‍ ലക്ഷ്മണ രേഖ ലംഘിക്കരുത് എന്ന മുന്നറിയിപ്പോടെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിന്റെ പരാമര്‍ശം. സര്‍ക്കാറുകളുടെ ഭരണ നിര്‍വഹണം നീതിയുക്തമാണെങ്കില്‍ ജനങ്ങള്‍ക്ക് നീതി തേടി കോടതിയെ സമീപിക്കേണ്ടിവരില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.[www.malabarflash.com]


നിയമ നിര്‍മ്മാണം കോടതികളുടെ വിഷയമല്ല, ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയുമാണ് നിയമം നിര്‍മ്മിക്കേണ്ടത്. ജനങ്ങളുടെ ആവശ്യകതയും അഭിലാഷവും പരിഗണിക്കപ്പെടണം എന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം കോടതി വിധികള്‍ സര്‍ക്കാറുകള്‍ പലപ്പോഴും കൃത്യ സമയത്ത് നടപ്പാക്കാറില്ലെന്നും കുറ്റപ്പെടുത്തി. പിന്നാലെ ആയിരുന്നു ജനങ്ങള്‍ പരാതിയുമായി മുന്നിലെത്തിയാല്‍ അത് പരിഗണിക്കാതിരിക്കാനാവില്ലെന്ന ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

പൊതുതാല്‍പര്യ ഹര്‍ജികളുടെ ദുരുപയോഗത്തെ കുറിച്ചും എന്‍വി രമണ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. പൊതു താല്‍പര്യ ഹര്‍ജികള്‍ പലപ്പോഴും വ്യക്തിതാല്‍പര്യ ഹര്‍ജികളായി മാറുന്നു എന്നായിരുന്നു കുറ്റപ്പെടുത്തല്‍. കോടതികളില്‍ പ്രാദേശിക ഭാഷ ഉപയോഗിക്കുന്നത് വര്‍ധിപ്പിക്കണമെന്നും അദ്ദേഹം പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.

എല്ലാവര്‍ക്കും നീതി ലഭ്യമാക്കുക എന്നതാണ് നമ്മുടെ കാഴ്ചപ്പാടെന്നായിരുന്നു ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. കോടതി സംവിധാനങ്ങള്‍ ലളിതമാക്കേണ്ടതുണ്ട്. സബ് കോടതികളും, ഹൈക്കോടതികളിലേയും ഒഴിവുകള്‍ നികത്തേണ്ടതുണ്ട്. 

നിലവില്‍ രാജ്യത്തെ കോടതി നടപടിതകള്‍ ഭുരിഭാഗവും നടക്കുന്നത് ഇംഗ്ലീഷിലാണ്. അത് സാധാരണക്കാരന് കൂടി വേഗത്തില്‍ മനസിലാകുന്ന തരത്തില്‍ മാറേണ്ടിയിരിക്കുന്നു എന്നും അദ്ദേഗം ചൂണ്ടിക്കാട്ടി.കോണ്‍ഫറന്‍സില്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് പുറമെ ഹൈക്കോതി ജസ്റ്റിസുമാരും പങ്കെടുത്തിരുന്നു.

Post a Comment

Previous Post Next Post