Top News

കപ്പൽ ജീവനക്കാരെന്റെ തിരോധാനം; കപ്പൽ കമ്പനി പ്രതിനിധികൾ പ്രശാന്തിന്റെ ഉദുമയിലെ വീട്ടിലെത്തി

ഉദുമ: ജൻകോ എന്റർപ്രൈസ് എന്ന ചരക്കു കപ്പലിൽ നിന്ന് കാണാതായ ഉദുമ മുക്കുന്നോത്തെ കെ. പ്രശാന്തിന്റെ വീട് ചൊവ്വാഴ്ച സിനർജി ഷിപ്പിംഗ് മാനേജ്മെന്റ് കമ്പനി പ്രതിനിധികൾ സന്ദർശിച്ചു. ഇവർ വരുന്നുണ്ടെന്ന റിഞ്ഞു കപ്പൽ ജീവനക്കാരും ബന്ധുക്കളും നാട്ടുകാരും അടക്കം നിരവധി പേർ മുക്കുന്നോത്തെ വീട്ടിലെത്തിയിരുന്നു.[www.malabarflash.com]

സിംഗപ്പൂരിൽ വെച്ച് ഡെക്ക് വിഭാഗത്തിൽ എബിൾ സീമൻ റാങ്കിൽ ജോലിയിൽ പ്രവേശിച്ച പ്രശാന്തിനെ കപ്പലിൽ നിന്ന് കാണാനില്ലെന്ന് 30 ന് ഉച്ചയോടെയാണ്‌ കമ്പനിയുടെ ഓഫീസിൽ നിന്ന് ഫോണിലൂടെ വീട്ടുകാരെ അറിയിച്ചത്.

തുടർന്നുള്ള അന്വേഷണത്തിൽ തിരച്ചിൽ തുടരുന്നുവെന്ന വിവരം മാത്രമാണ് ഫോണിലൂടെ കിട്ടിക്കൊണ്ടിരുന്നത്. ചൊവ്വാഴ്ച കമ്പനി പ്രതിനിധികൾ വീട്ടിലെത്തുമെന്ന് ഭാര്യ ഷാനിയെ നേരത്തേ അറിയിച്ചിരുന്നു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് സിനർജി ഷിപ്പ് മാനേജ്മെന്റ് പ്രതിനിധികളും കപ്പലോട്ടക്കാരുടെ സംഘടനയായ ന്യൂസിയുടെ പ്രതിനിധികളും ഉച്ചയ്ക്ക് മുക്കുന്നോത്തെ വീട്ടിലെത്തി ഭാര്യ ഷാനിയെയും മക്കളെയും കുടുംബാംഗങ്ങളെയും സമാശ്വസിപ്പിച്ചു. തിരച്ചിൽ നിർത്തിയെന്നും തുടർനടപടികൾ ഉടനെ ഉണ്ടാകുമെന്നും അവർ അറിയിച്ചു.

സി. എച്ച്. കുഞ്ഞമ്പു എം. എൽ. എ., ഉദുമ പഞ്ചായത്ത്‌ പ്രസിഡന്റ് പി. ലക്ഷ്മി, മറ്റു ജനപ്രതിനിധികൾ, കോട്ടിക്കുളം മർച്ചന്റ്നേവി ക്ലബ്ബ്‌, ജില്ല സീമെൻ അസോസിയേഷൻ ആൻഡ് യൂത്ത് വിംഗ്, കാഞ്ഞങ്ങാട് സൈലേഴ്സ് ക്ലബ് പ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ കഴിഞ്ഞ ദിവസം വീട് സന്ദർശിച്ചു. 

കപ്പലിൽ നിന്ന് കാണാതായ കെ. പ്രശാന്തിനെ കണ്ടെത്താനാവശ്യമായ നടപടികൾ ഉടനെ കൈകൊള്ളണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം. പി. വിദേശകാര്യ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post