NEWS UPDATE

6/recent/ticker-posts

ഹ​ണി ട്രാ​പ്പി​ലൂ​ടെ കാ​സ​ർ​കോ​ട് സ്വ​ദേ​ശി​യു​ടെ പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന പ്രതികൾ പിടിയിൽ

കോ​ഴി​ക്കോ​ട്: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ക്കൗ​ണ്ടു​ക​ൾ നി​ർ​മി​ച്ച് ഹ​ണി ട്രാ​പ്പി​ലൂ​ടെ സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ക​വ​രു​ന്ന സം​ഘം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. റെ​യി​ൽ​വേ സ്റ്റേ​ഷ​നു​സ​മീ​പം ആ​നി​ഹാ​ൾ റോ​ഡി​ൽ കാ​സ​ർ​കോ​ട് സ്വ​ദേ​ശി​യു​ടെ പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന അ​രീ​ക്കാ​ട് പു​ഴ​ക്ക​ൽ വീ​ട്ടി​ൽ അ​നീ​ഷ പി., ​ന​ല്ല​ളം ഹ​സ്സ​ൻ​ഭാ​യ് വി​ല്ല​യി​ൽ ഷം​ജാ​ദ് പി.​എം എ​ന്നി​വ​രാ​ണ് ടൗ​ൺ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.[www.malabarflash.com] 

ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട കാ​സ​ർ​കോ​ട് ച​ന്ദ്ര​ഗി​രി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ, യു​വ​തി​യെ​ക്കാ​ണാ​ൻ എ​ന്ന വ്യാ​ജേ​ന വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട്ടെ​ത്തി​യ യു​വാ​വി​നെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തു​കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച് ക​വ​ർ​ച്ച ന​ട​ത്തു​ക​യാ​യി​രു​ന്നു. സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ൾ പ​ല​തും ഉ​ണ്ടാ​കാ​റു​ണ്ടെ​ങ്കി​ലും മാ​ന​ഹാ​നി ഭ​യ​ന്ന് ആ​രും പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടാ​റി​ല്ല. മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത എ​ൻ.​ഡി.​പി.​എ​സ് കേ​സി​ൽ പ്ര​തി​ക​ൾ ഈ​യി​ടെ​യാ​ണ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്.

ടൗ​ൺ പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ജ​യ​ശ്രീ എ​സ്, അ​നി​ൽ​കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ വി​ജേ​ഷ്, ജി​തേ​ന്ദ്ര​ൻ, സു​ജ​ന എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Post a Comment

0 Comments