Top News

കോടതിയിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 50 പവനോളം സ്വർണം കാണാതായി

തിരുവനന്തപുരം: ആർഡിഒ കോടതിയിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 50 പവനോളം സ്വർണം കാണാതായി. കളക്ടറേറ്റ് വളപ്പിലെ കോടതി ലോക്കറിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. സ്വർണത്തിനു പുറമെ വെള്ളിയും രണ്ടു ലക്ഷത്തോളം രൂപയും കാണാതായിട്ടുണ്ട്.[www.malabarflash.com]

സംഭവത്തിൽ സബ്കളക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു.സബ് കലക്ടർ മാധവിക്കുട്ടിയുടെ റിപ്പോർട്ടിൽ ജില്ലാ കലക്ടർ നവജ്യോത് ഖോസ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്, സബ് കളക്ടർ, ഡെപ്യൂട്ടി കളക്ടർ എന്നിവരടങ്ങുന്നതാണ് ഉന്നതതല സമിതി..

ആർ.ഡി. ഒ കോടതികളിലെ തൊണ്ടിമുതലിന്റെ കസ്റ്റോഡിയൻ നിയമപ്രകാരം സീനിയർ സൂപ്രണ്ടുമാരാണ്. 2010 മുതൽ 2019 വരെ കാലയളവിലുള്ള വിവിധ കേസുകളിലെ തൊണ്ടിമുതലുകളിൽ നിന്നാണ് നഷ്ടം സംഭവിച്ചിട്ടുള്ളത്.

തർക്ക വസ്തുക്കൾ, അജ്ഞാത മൃതദേഹങ്ങളിൽ നിന്നുള്ളവ, കളഞ്ഞു കിട്ടി പോലീസിന് ലഭിക്കുന്നത്, മറ്റു തരത്തിൽ ഉടമസ്ഥനില്ലാതെ പോകുന്നത് തുടങ്ങിയ രീതിയിലുള്ള സ്വർണ്ണമാണ് പൊതുവിൽ ആർഡിഒ ഓഫീസുകളിൽ സൂക്ഷിക്കുന്നത്. 

സംശയത്തെ തുടര്‍ന്ന് ആര്‍ഡിഒ നടത്തിയ പരിശോധനയിലാണ് വന്‍ തട്ടിപ്പ് കണ്ടെത്തിയത്. ലോക്കര്‍ പൊളിച്ച് മോഷ്ടിച്ചതിന്റെ അടയാളങ്ങളൊന്നുമില്ലാത്തതിനാല്‍ ജീവനക്കാരിലേക്കാണ് അന്വേഷണം നീളുന്നത്. കളക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പേരൂര്‍ക്കട പോലീസ് കേസെടുത്തു.

Post a Comment

Previous Post Next Post