Top News

ജനലിൽ നിന്ന് വീണു മുൻ മിസ്റ്റർ യൂണിവേഴ്സ് ​ഗുരുതരാവസ്ഥയിൽ; മയക്കുമരുന്ന് ഉപയോ​ഗിച്ചിരുന്നെന്ന് സുഹൃത്ത്


മുൻ മിസ്റ്റർ യൂണിവേഴ്‌സ് കാലം വോൺ മോഗർ രണ്ടാം നിലയിലെ ജനലിൽ നിന്ന് വീണ് ​ഗുരുതര പരിക്കേറ്റ് ചികിത്സയിൽ. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അദ്ദേഹം ഇപ്പോഴും കോമയിലാണ്.[www.malabarflash.com] 

 2018-ൽ പുറത്തിറങ്ങിയ 'ബിഗ്ഗർ' എന്ന ചിത്രത്തിലെ അർനോൾഡ് ഷ്വാസ്‌നെഗർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് വോൺ മോഗർ അറിയപ്പെടുന്നത്. 

വീഴുന്ന സമയത്ത് മോഗർ മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നുവെന്ന് കൂട്ടുകാരനും ബോഡി ബിൽഡറും യൂട്യൂബറുമായ നിക്ക് ട്രിഗില്ലി പറഞ്ഞതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

ഇൻസ്റ്റാഗ്രാമിൽ മൂന്ന് ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഓസ്‌ട്രേലിയൻ താരമാണ് മോ​ഗർ. ​വീഴ്ചയിൽ ​ഗ്ലാസ് പൊട്ടി ​ഗുരുതര മുറിവേറ്റു. നടന് ഗ്ലാസിൽ നിന്ന് ധാരാളം മുറിവുകൾ സംഭവിച്ചതായി പോസ്റ്റ് റിപ്പോർട്ട് പറയുന്നു. 

കഴിഞ്ഞയാഴ്ചയാണ് അദ്ദേഹം തന്റെ 31ാം ജന്മദിനം ആഘോഷിച്ചത്. ജന്മദിനത്തിൽ അദ്ദേഹം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പ് ചർച്ചയായിരുന്നു. മോശം പെരുമാറ്റത്തെ തുടർന്ന് മോ​ഗറെ വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നു. റോഡിൽ പ്രശ്നമുണ്ടാക്കിയതിനും നിയമവിരുദ്ധമായി ആയുധം കൈവശം വെച്ചതിനും ഇദ്ദേഹത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 

മോ​ഗർ ജീവിതത്തിലേക്ക് എത്രയും വേ​ഗത്തിൽ തിരിച്ചുവരാനായി പ്രാർഥിക്കുകയാണെന്ന് അദ്ദേഹത്തിന്റെ ആരാധകർ സോഷ്യൽമീഡിയയിൽ പറഞ്ഞു.

Post a Comment

Previous Post Next Post