കാഞ്ഞങ്ങാട്: കെ.എസ്ടിപി റോഡില്‍ ചിത്താരി ചാമുണ്ഡിക്കുന്ന് പെട്രോള്‍ പമ്പിന് സമീപം നിയന്ത്രണം വിട്ട കാര്‍ വിട്ടുമതിലിലിടിച്ച് യുവാവ് മരിച്ചു. മുക്കൂട് കൂട്ടക്കനിയിലെ മൊയ്തുവിന്റെ മകന്‍ സാദാത്ത് (33) ആണ് മരിച്ചത്.[www.malabarflash.com]
വ്യാഴാഴ്ച രാത്രി 11 മണിയോടെ യാണ് അപകടം. ഗുരുതരമായി പരിക്കേററ നാരായണന്റെ മകന്‍ പ്രസാദ് (32) , കീക്കാന്‍ തോട്ടത്തിലെ ചോയിയുടെ മകന്‍ സുധീഷ് (28), മുക്കൂട് കാരക്കുന്നിലെ ഷാഫിയുടെ മകന്‍ സാബിര്‍ (25) എന്നിവരെ മംഗ്‌ളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാറില്‍ കുടുങ്ങിയവരെ ഏറെ പണിപ്പെട്ട് നാട്ടുകാര്‍ പുറത്തെടുത്ത് .
Post a Comment