Top News

പൊള്ളലേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു; അമ്മ ഗുരുതരാവസ്ഥയിൽ

കഴക്കൂട്ടം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. പത്തനംതിട്ട ആറൻമുള ഇടയാറന്മുള നോർത്ത് കോഴിപ്പാലത്ത് ശ്രീ വൃന്ദത്തിൽ വിനീത് ശ്യാമ ദമ്പതികളുടെ മകൾ ആദിശ്രീ (3) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ആറിന് പുലർച്ചെയാണ് സംഭവം.[www.malabarflash.com]


ആദിശ്രീയും മാതാവ് ശ്യാമയും കിടന്നുറങ്ങുന്നതിനിടയിലാണ് സംഭവം. ഗുരുതര പൊള്ളലേറ്റ ഇരുവരെയും പത്തനംതിട്ട സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാത്രിയോടെ ആദിശ്രീ മരണപ്പെടുകയായിരുന്നു.

ശ്യാമയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുന്നു. ആദിശ്രീ യുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടിക്ക് ശേഷം തിരുവനന്തപുരം ശ്രീകാര്യം പൗഡികോണത്തെ ശ്യാമയുടെ കുടുംബ വീട്ടിൽ സംസ്കരിച്ചു.

Post a Comment

Previous Post Next Post