Top News

ഡല്‍ഹിയില്‍ ബഹുനില കെട്ടിടത്തില്‍ തീപ്പിടുത്തം; 26 പേര്‍ വെന്ത് മരിച്ചു

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപമുള്ള മൂന്നുനില കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തില്‍ 26 പേര്‍ വെന്ത് മരിച്ചു. കെട്ടിടത്തിനുള്ളില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.[www.malabarfllash.com]


തീപ്പിടുത്തത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെല്ലാം സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്. പരുക്കേറ്റ് ചികിത്സയിലുള്ള പലരുടെയും നില അതീവ ഗുരുതരമാണ്.

24 ഫയര്‍ എഞ്ചിനുകളാണ് തീ അണക്കാന്‍ സ്ഥലത്തുള്ളത്. എഴുപത് പേരെ രക്ഷപ്പെടുത്തി. സിസിടിവി ക്യാമറകളും റൗട്ടറും നിർമ്മിക്കുന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. സ്ഥാപന ഉടമയെ കസ്റ്റഡിയിൽ എടുത്തു.

വൈകിട്ട് 4.40നാണ് തീപിടിത്തമുണ്ടായതെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആദ്യം 10 അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി. പിന്നീട് തീ നിയന്ത്രണവിധേയമാക്കാന്‍ 14 യൂണിറ്റുകളെ കൂടി എത്തിക്കുകയായിരുന്നു.രക്ഷാ പ്രവര്‍ത്തനം തുടരുകയാണ് .

Post a Comment

Previous Post Next Post