NEWS UPDATE

6/recent/ticker-posts

ബി.ജെ.പി. നേതാവിനെ ആളുകൾ നോക്കി നിൽക്കെ വെട്ടിക്കൊന്നു

ചെന്നൈ: തമിഴ്നാട്ടിൽ ബി.ജെ.പി. നേതാവിനെ ആളുകൾ നോക്കിനിൽക്കെ ഒരു സംഘം വെട്ടിക്കൊന്നു. ദളിത് മോർച്ച സൗത്ത് ചെന്നൈ ജില്ലാ പ്രസിഡന്റ് ബാലചന്ദ്രനെയാണ് ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ചെന്നൈ ചിന്താദ്രിപേട്ടിലെ സ്വാമിനായകർ തെരുവിലായിരുന്നു സംഭവം.[www.malabarflash.com]


മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം, ഒമ്പത് മണിയോടെയായിരുന്നു ബാലചന്ദ്രനെ കൊലപ്പെടുത്തിയത്‌. ആറുപേരോളം അക്രമി സംഘത്തിൽ ഉണ്ടായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പോലീസിനോട് പറഞ്ഞത്. പോലീസ് പ്രതികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

നേരത്തെ തന്നെ ഭീഷണി ഉണ്ടായിരുന്നതിനാൽ ബാലചന്ദ്രന് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. എന്നാൽ അക്രമികള്‍, ഇത് ഭേദിച്ച് കിലോമീറ്ററുകളോളം ഇദ്ദേഹത്തെ പിന്തുടർന്ന് ഇടുങ്ങിയ റോഡിൽ എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Post a Comment

0 Comments