NEWS UPDATE

6/recent/ticker-posts

നടിയും മോഡലുമായ കാസറകോട്ടെ യുവതി ദൂരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

കോഴിക്കോട്: നടിയും മോഡലുമായ കാസറകോട്ടെ യുവതിയെ ദൂരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസറകോട് ചെറുവത്തൂര്‍ സ്വദേശിനി ഷഹന (20) യാണ് കോഴിക്കോട് ചേവായൂരിലെ താമസ സ്ഥലത്ത് ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com] 

വെളളിയാഴ്ച പൂലര്‍ച്ചെ 1.30 മണിയോടെയാണ് കാസറകോട്ടെ കുടുംബത്തെ വിവരം അറിയിച്ചത്. 

അതേ സമയം ഷഹനയെ ഭര്‍ത്താവ് സജാദ് കൊലപ്പെടുത്തിയതെന്ന് മാതാവ് ആരോപിച്ചു. ഭർത്താവ് സാജിദ് തന്നെ ഉപദ്രവിക്കുന്നുണ്ടെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഷഹന പറഞ്ഞതായി മാതാവ് പറഞ്ഞു.

പറമ്പില്‍ ബസാര്‍ സ്വദേശിയായ ഭര്‍ത്താവ് സജാദിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഒന്നര വര്‍ഷം മുന്‍പാണ് സജാദും ഷഹനയും തമ്മില്‍ വിവാഹം നടന്നത്. ഇരുവരും ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പറമ്പില്‍ബസാറില്‍ വീട് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു. യുവതിയുടെ ബന്ധുക്കള്‍ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയിട്ടുണ്ട്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ഇവര്‍ പറയുന്നത്.

Post a Comment

0 Comments