Top News

സ്വർണവ്യാപാരിയുടെ വീട്ടിൽ നിന്ന് മൂന്ന് കിലോ സ്വര്‍ണവും രണ്ടുലക്ഷം രൂപയും കവര്‍ന്നു

തൃശൂര്‍: ഗുരുവായൂര്‍ തമ്പുരാന്‍പടിയില്‍ സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ വന്‍കവര്‍ച്ച. സ്വര്‍ണവ്യാപാരി കുരഞ്ഞിയൂര്‍ ബാലന്റെ വീട്ടില്‍ നിന്നാണ് മൂന്ന് കിലോ സ്വര്‍ണവും രണ്ടുലക്ഷം രൂപയും കവര്‍ന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു. ഒന്നേമുക്കാൽ കോടി രൂപയുടെ സ്വർണമാണ് മോഷണം പോയത്.[www.malabarflash.com]


ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. വീട്ടില്‍ ഒരാള്‍ കയറുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണെങ്കിലും മുഖം വ്യക്തമല്ല. സമീപത്തെ വീടുകളിലെ സി.സി.ടി.വികള്‍ കൂടി പരിശോധിച്ച് ആളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.

പുഴക്കല്‍ ശോഭാ സിറ്റി മാളില്‍ ബാലനും കുടുംബവും സിനിമാ കാണാന്‍ പോയ സമയത്താണ് മോഷണം നടന്നത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ പൊളിച്ചനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സംശയം തോന്നി വീട്ടില്‍ പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന കാര്യം അറിഞ്ഞത്. അലമാരയില്‍ ബാറുകളായി സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് മോഷണം പോയത്.

Post a Comment

Previous Post Next Post