Top News

ഇൻസ്റ്റഗ്രാമിലിടാൻ സൂപ്പർമാനെ അനുകരിച്ച് പറക്കും വീഡിയോ ചിത്രീകരിക്കുന്നതിനിടെ കഴുത്തിൽ തുണി കുരുങ്ങി 13കാരൻ മരിച്ചു

ലഖ്നോ: ഇൻസ്റ്റഗ്രാം റീൽസിലേക്കായി വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഉത്തർപ്രദേശിലെ നോയിഡയിൽ 13കാരൻ കഴുത്തിൽ തുണി കുരുങ്ങി മരിച്ചു. പാർത്ഥല ഗ്രാമത്തിലെ സെക്ടർ 113 പൊലീസ് സ്റ്റേഷൻ പരിധിയിൽ മെയ് 14നാണ് സംഭവം. സൂപ്പർമാനെപ്പോലെ പറക്കുന്ന വീഡിയോ തയ്യാറാക്കി ഇൻസ്റ്റഗ്രാമിലിടുകയായിരുന്നു ലക്ഷ്യം.[www.malabarflash.com]


വീടിനുള്ളിലെ സീലിങ്ങ് ഹുക്കിൽ തൂക്കിയിട്ട തുണി കഴുത്തിലിട്ട് 'പറക്കാൻ' ശ്രമിക്കുന്നതിനിടെയാണ് ദാരുണ സംഭവം. കയറി നിന്ന പ്ലാസ്റ്റിക് പെട്ടി മറിയുകയും തുണി കുട്ടിയുടെ കഴുത്തിൽ കുരുങ്ങുകയുമായിരുന്നു.
ഇത് കണ്ട സഹോദരി ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടി കുട്ടിയുടെ കഴുത്തിൽ നിന്ന് തുണി ഊരിമാറ്റി.

ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ജില്ല ആശുപത്രിയിലേക്ക് ഡോക്ടർമാർ റഫർ ചെയ്തു. എന്നാൽ, ചൊവ്വാഴ്ചവൈകിട്ടോടെ ചികിത്സയിലായിരുന്ന കുട്ടി മരണത്തിന് കീഴടങ്ങി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ഡിസംബറിൽ മധ്യപ്രദേശിലെ ഇൻഡോറിലും സമാന സംഭവം നടന്നിരുന്നു. തൂങ്ങിമരിക്കുന്നതിന്‍റെ വ്യാജ ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരിക്കുന്നതിനിടെ കസേരയിൽ നിന്ന് വീണ് 16കാരനാണ് അന്ന് മരിച്ചത്.

Post a Comment

Previous Post Next Post