NEWS UPDATE

6/recent/ticker-posts

ഉദുമയുടെ വികസനത്തിന് 10 കോടി; വികസന സെമിനാർ

ഉദുമ: പതിനാലാം പഞ്ചവത്സര പദ്ധതി 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി ഉദുമ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. പാലക്കുന്ന് സാഗർ ഓഡിറ്റോറിയറ്റിൽ കില ഫാക്കൽട്ടി സീനിയർ അംഗം പപ്പൻ കുട്ടമത്ത് ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

പ്രസിഡന്റ് പി. ലക്ഷ്മി അധ്യക്ഷയായി. പദ്ധതിയുടെ കാഴ്ചപ്പാടും നയസമീപനവും പി. കെ. മുകുന്ദനും, കരട് പദ്ധതി വിശദീകരണം പി. കുമാരൻ നായരും നടത്തി. 

ബ്ലോക്ക് പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. കെ. വിജയൻ, ഉദുമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ. വി. ബാലകൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി. സുധാകരൻ, സൈനബ അബൂബക്കർ, എം. ബീബി,
ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ കെ.വി. രാജേന്ദ്രൻ, പുഷ്പ ശ്രീധരൻ, പഞ്ചായത്ത്‌ സെക്രട്ടറി കെ. നാരായണൻ, കെ. സന്തോഷ്‌കുമാർ, പ്രഭാകരൻ തെക്കേക്കേക്കര, കെ. ബി. എം. ഷെരീഫ് എന്നിവർ പ്രസംഗിച്ചു.

2022-23 വർഷത്തെ ബജറ്റ് പ്രകാരം വികസന ഫണ്ട്‌ സാധാരണ വിഹിതമായി സംസ്ഥാന സർക്കാർ ഉദുമയ്ക്ക് അനുവദിച്ചത് 70068500 രൂപയാണ്‌. ഇതിൽ പട്ടിക ജാതി വിഭാഗത്തിന് 4071000 കയും പട്ടികവർഗ ഉപ പദ്ധതിക്ക് 318000 ക യും മെയിന്റ്നൻസ് ഗ്രാന്റായി 2864000 ക യും വകയിരുത്തി. തനത് ഫണ്ടിൽ നിന്ന് മൂന്ന് കോടി അടക്കം ഉദുമയുടെ വികസനത്തിന്‌ 2022-23 വർഷത്തിൽ 10 കോടി ക. ലഭ്യമാകും.

Post a Comment

0 Comments