ചെര്‍ക്കള: ദേശീയപാതയിലെ ചെങ്കള നാലാംമൈലില്‍ ബൈക്കില്‍ പിക്കപ് വാനിടിച്ച് യുവാവ് മരിച്ചു. ബോവിക്കാനം ബായിക്കരയിലെ ലത്വീഫിന്റെ മകന്‍ അബൂബകര്‍ സിദ്ദീഖാ (22)ണ് മരിച്ചത്.[www.malabarflash.com]
വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സിദ്ദീഖിനൊപ്പമുണ്ടായിരുന്ന ശമ്മാസിനെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിസിററിംങ്ങ് വിസയില്‍ ദുൈബയില്‍ എത്തിയ സിദ്ദീഖ് ജോലി തരപ്പെടുത്തി ഒരു മാസം മുമ്പ് നാട്ടിലെത്തിയത്. ഉടന്‍ ദുബൈയിലേക്ക് തിരിക്കാനുളള ഒരുക്കത്തിനിടെയാണ് അപകടത്തില്‍പ്പെട്ടത്.
സഹോദരങ്ങള്‍: റഫീഖ് (ദുബൈ), സഫീദ,സുഫീദ
പരേതനായ ബാവിക്കര മുക്രി അബ്ദുല്‍ റഹ്‌മാന്‍ ഹാജിയുടെ പേരമകനാണ്.
പരേതനായ ബാവിക്കര മുക്രി അബ്ദുല്‍ റഹ്‌മാന്‍ ഹാജിയുടെ പേരമകനാണ്.
Post a Comment