NEWS UPDATE

6/recent/ticker-posts

ഹജ്ജിന്​ 65 വയസ്സ്​​ പ്രായപരിധി കണിശമാക്കിയതോടെ സംസ്ഥാനത്ത്​ 3000ത്തോളം പേർക്ക്​ അവസരം നഷ്ടമായി

ക​രി​പ്പൂ​ർ: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജി​ന്​ 65 വ​യ​സ്സ്​​ പ്രാ​യ​പ​രി​ധി ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ സം​സ്ഥാ​ന​ത്തെ അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം കു​ത്ത​നെ കു​റ​ഞ്ഞു. പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശം വ​ന്ന​തോ​ടെ 3000ത്തോ​ളം അ​പേ​ക്ഷ​ക​ർ​ക്ക്​ അ​വ​സ​രം ന​ഷ്ട​മാ​യെ​ന്ന്​​ ഹ​ജ്ജ്​ ക​മ്മി​റ്റി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.[www.malabarflash.com]

പ്രാ​യ​പ​രി​ധി ഏ​ർ​പ്പെ​ടു​ത്തി​യ​തി​നാ​ൽ 1900ത്തോ​ളം അ​പേ​ക്ഷ​ക​രാ​ണ്​ നേ​രി​ട്ട്​ അ​യോ​ഗ്യ​രാ​യ​ത്. ഇ​വ​രെ ആ​ശ്ര​യി​ച്ച്​ അ​പേ​ക്ഷ ന​ൽ​കി​യ ആ​യി​ര​ത്തോ​ളം പേ​ർ​ക്കും അ​വ​സ​രം ന​ഷ്ട​മാ​കും. ഇ​തോ​ടെ, കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം ഒ​മ്പ​തി​നാ​യി​ര​ത്തി​ലേ​ക്ക്​ ചു​രു​ങ്ങി.

12,806 പേ​രാ​ണ്​ അ​പേ​ക്ഷ ന​ൽ​കി​യ​ത്. ഇ​തി​ൽ 771 പേ​ർ 70 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ലും 1746 പേ​ർ മെ​ഹ്​​റം (ആ​ൺ​തു​ണ) ഇ​ല്ലാ​ത്ത സ്ത്രീ​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും (എ​ൽ.​എം.​ഡ​ബ്ല്യു) 10,289 ​പേ​ർ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലു​മാ​യി​രു​ന്നു. 70 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള അ​പേ​ക്ഷ​ക​ൾ പൂ​ർ​ണ​മാ​യി റ​ദ്ദാ​യി. ഈ ​പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ പു​തു​താ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രു​ന്നു. ഇ​ത്​ പ്ര​കാ​രം വ്യാ​ഴാ​ഴ്ച വ​രെ 127 പേ​രാ​ണ്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്. ഏ​പ്രി​ൽ 22 വ​രെ​യാ​ണ്​ പു​തി​യ മാ​ന​ദ​ണ്ഡ​​പ്ര​കാ​രം ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി.

70 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ പു​റ​മെ 45 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള മെ​ഹ്​​റ​മി​ല്ലാ​ത്ത സ്​​ത്രീ​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും നി​ര​വ​ധി പേ​ർ​ക്ക്​ അ​വ​സ​രം ന​ഷ്ട​മാ​യി. എ​ൽ.​എം.​ഡ​ബ്ല്യു വി​ഭാ​ഗ​ത്തി​ൽ കു​റ​ഞ്ഞ​ത്​ നാ​ലു​പേ​ർ​ക്കും പ​ര​മാ​വ​ധി അ​ഞ്ചു​പേ​ർ​ക്കു​മാ​ണ്​ അ​പേ​ക്ഷി​ക്കാ​നാ​കു​ക. നാ​ലു​പേ​ര​ട​ങ്ങി​യ സം​ഘ​ത്തി​ൽ ഒ​രാ​ൾ​ക്ക്​ 65 വ​യ​സ്സ്​​ പ്രാ​യ​പ​രി​ധി​യെ തു​ട​ർ​ന്ന്​ അ​വ​സ​രം ന​ഷ്ട​മാ​യാ​ൽ കൂ​ട്ട​ത്തി​ലു​ള്ള ആ​ർ​ക്കും പോ​കാ​ൻ സാ​ധി​ക്കി​ല്ല. പ​ക​രം പു​തു​താ​യി ഒ​രാ​ളെ കൂ​ട്ടി​ച്ചേ​ർ​ക്ക​ണം. അ​ല്ലെ​ങ്കി​ൽ ര​ണ്ട്​ സം​ഘ​ങ്ങ​ളെ ഒ​രൊ​റ്റ ക​വ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യും പോ​കാം. അ​ഞ്ച്​ പേ​രു​ള്ള സം​ഘ​ത്തി​ൽ ഒ​രാ​ൾ​ക്ക്​ പ്രാ​യ​പ​രി​ധി മൂ​ലം അ​വ​സ​രം ന​ഷ്ട​മാ​യാ​ലും മ​റ്റ്​ നാ​ലു​പേ​ർ​ക്ക്​ പോ​കാ​നാ​കും. അ​തേ​സ​മ​യം, ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ കൂ​ടു​ത​ൽ പു​രു​ഷ​ൻ​മാ​രു​ള്ള സം​ഘ​ത്തി​ൽ ഒ​രാ​ൾ​ക്ക്​ പു​തി​യ നി​ബ​ന്ധ​ന പ്ര​കാ​രം യാ​ത്ര മു​ട​ങ്ങി​യാ​ലും മ​റ്റു​ള്ള​വ​രെ ബാ​ധി​ക്കി​ല്ല.

എ​ന്നാ​ൽ, യാ​ത്ര മു​ട​ങ്ങു​ന്ന​ത്​ പു​രു​ഷ​നും ബാ​ക്കി​യു​ള്ള​വ​ർ സ്ത്രീ​ക​ളു​മാ​ണെ​ങ്കി​ൽ പ​ക​രം മ​റ്റൊ​രാ​ളെ ക​ണ്ടെ​ത്തി​യി​ല്ലെ​ങ്കി​ൽ എ​ല്ലാ​വ​രു​ടെ​യും അ​വ​സ​രം ന​ഷ്ട​മാ​കും.

Post a Comment

0 Comments