Top News

ജമ്മുവിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു; മൂന്ന് മരണം

ശ്രീനഗർ: ദക്ഷിണ കശ്മീരിലെ ഷോപ്പിയാനിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു. മൂന്ന് സൈനികർ വീരമൃത്യു വരിച്ചു. അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ബാഡിഗാമിലെ ഏറ്റുമുട്ടൽ സ്ഥലത്തേക്ക് പോവുകയായിരുന്ന വാഹനം തെക്കൻ കശ്മീരിലെ കനിപോരയ്ക്ക് സമീപം മറിഞ്ഞാണ് അപകടമുണ്ടായത്.[www.malabarflash.com]


പ്രതികൂല കാലാവസ്ഥയെ തുടർന്ന് റോഡുകൾ മോശമായിരുന്നു. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയും വാഹനം റോഡിൽ നിന്ന് തെന്നിമാറുകയും ചെയ്തതായി സൈന്യം അറിയിച്ചു. പരുക്കേറ്റ അഞ്ച് സൈനികരെ ശ്രീനഗറിലെ 92 ബേസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അതേസമയം നാല് ലഷ്കർ ഇ തൊയ്ബ ഭീകരരെ സുരക്ഷാ സേന വധിച്ചു.

വധിച്ചത് ഷോപ്പിയാൻ, പുൽവാമ ഭാഗങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയിരുന്നവരെയാണെന്ന് കശ്മീർ പോലീസ് അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെയടക്കം ഉണ്ടായ ആറ് ഭീകരാക്രമണത്തിൽ ഇവർക്കുള്ള പങ്കും പോലീസ് സ്ഥിരീകരിച്ചു. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന സംശയത്തെ തുടർന്ന് സുരക്ഷാ സേന തെരച്ചിൽ നടത്തുന്നുണ്ട്.

Post a Comment

Previous Post Next Post