Top News

വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു, മാതാപിതാക്കളെ നഷ്ടപ്പെട്ട നാല് വയസുകാരൻ അത്യാസന്ന നിലയിൽ

വയനാട്: കാക്കവയലിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. തമിഴ്നാട് നീലഗിരി ജില്ലയിലെ പാട്ടവയൽ സ്വദേശികളായ പ്രവീഷ് ഭാര്യ ശ്രീജിഷ, അമ്മ പ്രേമലത എന്നിവരാണ് മരിച്ചത്. പ്രവീഷിന്റെ നാലു വയസ്സുള്ള കുട്ടി ആരവിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.[www.malabarflash.com]

ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. കൽപ്പറ്റയിലെ ബന്ധു വീട്ടിൽ വന്ന് മടങ്ങുമ്പോഴായിരുന്നു ദുരന്തം സംഭവിച്ചത്. ഇവർ സഞ്ചരിച്ച കാറും ടാങ്കർ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് കാർ പൂർണമായും തകർന്നു. 

കാർ ഓടിച്ച പ്രവീഷ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ശ്രീജിഷയെയും പ്രേമലതയെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Post a Comment

Previous Post Next Post