NEWS UPDATE

6/recent/ticker-posts

എസ് എസ് എഫ് പ്രവർത്തന ഫണ്ട്; കാന്തപുരം ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: രാജ്യത്തെ ഇരുപത്തിഅയ്യായിരം ഗ്രാമങ്ങളിൽ വിദ്യാർത്ഥികളുടെ സമഗ്രപുരോഗതിക്കായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന എസ് എസ് എഫിന്റെ പ്രവർത്തനങ്ങൾക്കായുള്ള സാമ്പത്തിക സ്വരൂപണത്തിന് വെള്ളിയാഴ്ച്ച തുടക്കമാകും.[www.malabarflash.com]

റമളാൻ മാസത്തിൽ യൂണിറ്റുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ഫണ്ട് സമാഹരണത്തിലൂടെയാണ് എസ് എസ് എഫിന്റെ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തികം ലഭ്യമാക്കുന്നത്. വിദ്യാഭ്യാസ, സാമൂഹിക, കാരുണ്യ പ്രവർത്തനങ്ങളും രാഷ്ട്രീയ, സാംസ്കാരിക, ബൗദ്ധിക ഇടപെടലുകളുമായി സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്ന സംഘടനക്ക് കൈത്താങ്ങായി സമൂഹവും, സമുദായവും ഉണ്ടാകണമെന്ന് എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ വൈ നിസാമുദ്ദീൻ ഫാളിലി പ്രസ്താവനയിൽ പറഞ്ഞു. 

വിദ്യാർത്ഥി തലമുറയെ ധാർമ്മികവത്കരിക്കുന്നതിൽ സജീവ പങ്കാളിത്തം വഹിക്കുന്ന എസ് എസ് എഫിനെ സഹായിക്കാൻ എല്ലാവരും സന്നദ്ധരാകണമെന്നും  ഫണ്ട് ദിനം വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.


Post a Comment

0 Comments