NEWS UPDATE

6/recent/ticker-posts

വിഷുവിനെ വരവേൽക്കാൻ കണിക്കൊന്നകൾ പതിവിനും മുൻപേ പൂത്തു

പാലക്കുന്ന്: കാർഷികോത്സവമായ വിഷുവിന്റെ വരവേൽപ്പിനായി പതിവിലും നേരത്തേയാണ്‌ ഇക്കുറി കണിക്കൊന്നകൾ പൂവിട്ടത്. മാസങ്ങൾക്ക് മുൻപ് തന്നെ കണിക്കൊന്ന പൂത്തു നിൽക്കുന്ന സമൃദ്ധമായ കാഴ്ച പലയിടങ്ങളിലും കാണാൻ തുടങ്ങിയിരുന്നു.[www.malabarflash.com]

വിഷുവിന് കണിവെക്കാൻ കൊന്നപ്പൂക്കളെ തേടി പോകാത്തവരില്ല.ശരാശരി 10 മുതൽ 15 മീറ്റർ വരെ ഉയരത്തിൽ കൊന്നവൃക്ഷം വളരാറുണ്ട്.

പാലക്കുന്ന് ക്ഷേത്ര ഭണ്ഡാരവീട്ടിൽ നാഗത്തറയിലെ കൊന്നമരത്തിന് ഇത്രയും ഉയരമുണ്ട്. കുലയായി താഴേക്ക് തൂങ്ങികിടക്കുന്ന മഞ്ഞപ്പൂക്കളുടെ അതുല്യമായ കാഴ്ച പ്രത്യക്ഷത്തിൽ ഇവിടെ ആരുടേയും ശ്രദ്ധയിൽ പെടാറില്ല.നടപ്പന്തലിനും ഏറെ മുകളിലാണിത്. അതിന്റെ ഭംഗി ആസ്വദിക്കാൻ തൊട്ടടുത്ത റയിൽവേ പ്ലാറ്റ്ഫോമിൽ കയറേണ്ടിവരും.

വിഷുവിന് തലേന്നാൽ വഴിയോരങ്ങളിലും കൊന്നപ്പൂക്കൾ വില്പനക്കായി എല്ലാ വർഷവും എത്താറുണ്ട്.

Post a Comment

0 Comments