NEWS UPDATE

6/recent/ticker-posts

ആയിരം കണ്ടൽ കാടുകൾ വച്ചുപിടിപ്പിക്കൽ തുടങ്ങി

ചെറുവത്തൂർ: കാടാങ്കോട് ഗവണ്മെന്റ് ഫിഷറീസ് ഹയർസെക്കണ്ടറി സ്കൂൾ NSS യൂണിറ്റ് നീലേശ്വരം ജീവനം പദ്ധതിയുടെ സഹകരണത്തോടെ ആയിരത്തിൽപരം കണ്ടൽ കാടുകൾ വച്ചുപിടിപ്പിക്കലിന് ആരംഭം കുറിച്ചു.  സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് റോവർ വിഭാഗം സംസ്ഥാന കമ്മീഷണറും പരിസ്ഥിതി പ്രവർത്തകനുമായ അജിത് സി കളനാട് ഉദ്ഘാടനം നിർവ്വഹിച്ചു.[www.malabarflash.com] 

കോട്ടവാള പുഴയുടെ തീരത്ത് ആണ് തൈകൾ വച്ചുപിടിപ്പിച്ചത്. കേരളം മുഴുവൻ ഇത്തരം പദ്ധതികൾ ചെയ്തുവരുന്ന ജീവനം പദ്ധതി ഡയറക്ടറും പ്രാദേശിക ശാസ്ത്രജ്ഞനുമായ ദിവാകരൻ കടിഞ്ഞിമൂല ആണ് തൈകൾ എത്തിച്ചത്.

സ്‌കൂൾ പ്രിൻസിപ്പാൾ വി.പവിത്രൻ അദ്ധ്യക്ഷനായിരുന്നു.പി.ടി. എ വൈസ്‌ പ്രസിഡന്റ് യൂസഫ് കോട്ടക്കാൽ,ദിവാകരൻ കടിഞ്ഞിമൂല,ബാബു കടവത്ത്,അരുൺ ദാസ് വിദ്യാനഗർ ആശംസകൾ നേർന്നു സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സോഫിയ ഈ.കെ സ്വാഗതവും വളണ്ടിയർ ഋതിക .എസ്.ശശിധരൻ നന്ദിയും പറഞ്ഞു.

Post a Comment

0 Comments