NEWS UPDATE

6/recent/ticker-posts

സോനം കപൂറിന്റെ വീട്ടിലെ മോഷണം; ജോലിക്കാരിയും ഭർത്താവും അറസ്റ്റിൽ

ബോളിവുഡ് നടി സോനം കപൂറിൻ്റെയും വ്യവസായി ആനന്ദ് അഹുജയുടെയും വീട്ടിൽ നടന്ന മോഷണത്തിൽ ദമ്പതികൾ അറസ്റ്റിൽ. നടിയുടെ ഭർതൃമാതാവിനെ പരിചരിക്കുന്ന നഴ്സ് അപർണ റൂത്ത് വിൽസണും ഒരു സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടൻ്റായ ഭർത്താവ് നരേഷ് കുമാർ സാഗറുമാണ് പിടിയിലായത്.[www.malabarflash.com]


കഴിഞ്ഞ ദിവസം ന്യൂ ഡെൽഹിയിലെ അമൃത ഷെർഗിൽ മാർഗിലുള്ള നടിയുടെ വീട്ടിൽ നിന്ന് 2.4 കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും പണവുമാണ് ഇവർ കവർന്നത്.

ഡൽഹി പോലീസ് ക്രൈംബ്രാഞ്ചും പ്രത്യേക അന്വേഷണ സംഘവും ചേർന്നാണ് അന്വേഷണം നടത്തിയത്. പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും മോഷ്ടിക്കപ്പെട്ട പണവും സ്വർണവും ഇതുവരെ കണ്ടെടുത്തിട്ടില്ല.

മോഷണം എന്നാണ് നടന്നതെന്ന് കൃത്യമായി അറിയില്ലെന്നായിരുന്നു സോനം കപൂറിൻ്റെ മാനേജർ നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. ആഭരണങ്ങളും പണവുമടങ്ങിയ കബോർഡ് രണ്ട് വർഷങ്ങൾക്ക് മുൻപാണ് പൂട്ടി വച്ചത്. പിന്നീട് അത് ശ്രദ്ധിച്ചില്ല. ഫെബ്രുവരി 11ന് അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞതെന്ന് പരാതിയിൽ സൂചിപ്പിച്ചിരുന്നു.

Post a Comment

0 Comments