NEWS UPDATE

6/recent/ticker-posts

വിദ്വേഷ പ്രസംഗം, ബലാത്സംഗ ഭീഷണി; ബജ്റംഗ് മുനി ദാസ് അറസ്റ്റിൽ

ലഖ്നോ: യു.പിയിൽ മുസ്‍ലിം മതസ്ഥർക്കതിരെ വിദ്വേഷ പ്രസംഗം നടത്തുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്ത ബജ്റംഗ് മുനി ദാസ് അറസ്റ്റിൽ. സീതാപൂരിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.[www.malabarflash.com]


കഴിഞ്ഞയാഴ്ച ഖാരാബാദിൽ നടന്ന പ്രസംഗത്തിനിടെയായിരുന്നു ബജ്റംഗിന്‍റെ വിവാദ പരാമർശം. പ്രസംഗത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഇയാൾക്കെതിരെ കേസെടുക്കാൻ പോലീസ് തയാറായത്. അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനും വിദ്വേഷ പ്രസംഗം നടത്തിയതിനുമാണ് കേസെടുത്തത്.

ഹിന്ദു യുവതികളെ പ്രത്യേക മതത്തിലുള്ള ആരെങ്കിലും ഉപദ്രവിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ആ മതത്തിലെ സ്ത്രീകളെ താൻ തന്നെ ബലാത്സംഗം ചെയ്യുമെന്നായിരുന്നു ബജ്റംഗിന്‍റെ പ്രസ്താവന. സ്ത്രീകൾക്കെതിരായ ഇത്തരം പരാമർശങ്ങൾ അനുവദിക്കരുതെന്നും ഇത്തരത്തിൽ വിവാദ പരാമർശങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ദേശീയ വനിതാ കമീഷനും രംഗത്തെത്തിയിരുന്നു.

സംഭവത്തിന് പിന്നാലെ പ്രസ്താവനകളിൽ ക്ഷമാപണം നടത്തിക്കൊണ്ടുള്ള ബജ്റംഗിന്‍റെ വിഡിയോയും സമൂഹ മാധ്യമങ്ങൾ പങ്കുവെച്ചിരുന്നു. യു.പിയിലെ സീതാപൂർ ജില്ലയിലെ ഖൈരാബാദിലുള്ള മഹർഷി ശ്രീ ലക്ഷ്മൺ ദാസ് ഉദസിൻ ആശ്രമത്തിലെ മുഖ്യ പുരോഹിതനാണ് ബജ്‌റംഗ് ദാസ് മുനി. ഇയാൾക്കെതിരെ നിരവധി വഞ്ചനാ കേസുകൾ നിലവിലുണ്ട്. യു.പിയിലെ സീതാപൂർ, പ്രതാപ്ഗഡ്, മഹാരാഷ്ട്രയിലെ നാസിക്ക് എന്നിവിടങ്ങളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി മുനിക്കെതിരെ വിവിധ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Post a Comment

0 Comments