വെറും 5000 രൂപ മാത്രമാണ് രണ്ട് ഫ്രാഞ്ചൈസികളുടെയും നിക്ഷേപം. പോസ്റ്റോഫീസ് ഫ്രാഞ്ചൈസിയാണ് നിങ്ങളുടെ മനസ്സിൽ എങ്കിൽ സ്വന്തമായോ അല്ലെങ്കിൽ വാടകയ്ക്കോ കെട്ടിടം ഉണ്ടായിരിക്കണം. തപാൽ വകുപ്പിലെ എല്ലാ തരം സേവനങ്ങളും നൽകാൻ സാധിക്കും വിധം സൗകര്യങ്ങളും ഈ കെട്ടിടത്തിൽ ഉണ്ടായിരിക്കണം. വീടുകൾതോറും തപാൽ സ്റ്റാമ്പുകളും തപാൽ സ്റ്റേഷനറികളും എത്തിക്കുന്നതാണ് തപാൽ ഏജന്റ് ഫ്രാഞ്ചൈസി. ഫ്രാഞ്ചൈസികൾ എടുക്കുന്നതിനുള്ള മിനിമം വിദ്യാഭ്യാസ യോഗ്യത എട്ടാം ക്ലാസ് പാസ് ആണ്. ഈ വിദ്യാഭ്യാസ യോഗ്യതയുള്ള 18 വയസ്സ് പൂർത്തിയായ ആർക്കും ഫ്രാഞ്ചൈസിക്ക് അപേക്ഷ നൽകാവുന്നതാണ്.
രജിസ്ട്രേഡ് പോസ്റ്റിന് മൂന്നു രൂപയും സ്പീഡ് പോസ്റ്റിന് അഞ്ചു രൂപയും കമ്മീഷൻ ആയി കിട്ടും. 200 രൂപ വരെയുള്ള മണിയോഡറിന് മൂന്നര രൂപയാണ് കമ്മീഷൻ. പ്രതിമാസം ആയിരത്തിനു മുകളിൽ സ്പീഡ് പോസ്റ്റും രജിസ്ട്രേഡ് പോസ്റ്റും ലഭിക്കുകയാണെങ്കിൽ ആ പോസ്റ്റ് ഓഫീസിൽ കമ്മീഷൻ 20 ശതമാനം അധികം ലഭിക്കും.
തപാൽ സ്റ്റാമ്പ്, മണി ഓർഡർ ഫോം, തപാൽ സ്റ്റേഷനറി എന്നിവയുടെ വിലയിൽ അഞ്ച് ശതമാനം കമ്മീഷൻ ലഭിക്കും. ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട നിങ്ങളുടെ പക്കലുള്ള സൗകര്യങ്ങൾ വിശദീകരിച്ചും നിങ്ങൾക്ക് ലഭ്യമാക്കാൻ ആവുന്ന തപാൽ സേവനങ്ങൾ എന്തൊക്കെയെന്ന് ഉൾക്കൊള്ളിച്ചും വിശദമായൊരു പദ്ധതി രൂപരേഖ തയ്യാറാക്കണം. പോസ്റ്റ് ഓഫീസിൽ നിന്ന് ഫ്രാഞ്ചൈസിക്കുള്ള അപേക്ഷാഫോം ലഭിക്കുന്നതാണ്. ഈ ഫോം പൂരിപ്പിച്ച് പദ്ധതിരേഖക്കൊപ്പം പോസ്റ്റ് ഓഫീസുകളിൽ സമർപ്പിക്കണം.
ഓരോ ഡിവിഷനിലെലെയും തപാൽ വകുപ്പ് തലവൻമാർ ലഭ്യമായ അപേക്ഷകളിൽ പരിശോധന നടത്തും. ഇവർ സ്ഥലം സന്ദർശിച്ച് വിലയിരുത്തും. ശേഷം കിട്ടിയ അപേക്ഷകളിൽ മികച്ചത് നോക്കി തെരഞ്ഞെടുക്കും. അപേക്ഷ സമർപ്പിച്ച 14 ദിവസത്തിനുള്ളിൽ ഇതിന്മേൽ ഉള്ള തപാൽ വകുപ്പിന്റെ തീരുമാനവും അറിയാനാവും. ഫ്രാഞ്ചൈസികളുമായി ബന്ധപ്പെട്ട് തപാൽ വകുപ്പുമായി ധാരണാപത്രം ഒപ്പിട്ടു കഴിഞ്ഞാൽ പിന്നെ വളരെ എളുപ്പത്തിൽ സ്വന്തം തപാൽ ഓഫീസ് പ്രവർത്തിപ്പിക്കാനാവും. ഫ്രാഞ്ചൈസി അപേക്ഷ ഫോം തപാൽ വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
അതെ സമയം പോസ്റ്റ് ഓഫീസുകളെ കോര്‍ ബാങ്കിങ് സംവിധാനത്തില്‍ വരുത്തുന്നതായിരുന്നു ഇത്തവണത്തെ കേന്ദ്ര ബജറ്റ്. ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. 2022-ല്‍ 1.5 ലക്ഷം പോസ്റ്റോഫീസുകള്‍ 100 ശതമാനവും കോര്‍ ബാങ്കിംഗ് സംവിധാനത്തില്‍ വരുമെന്നാണ് ധനമന്ത്രി അന്ന് പറഞ്ഞത്.
നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, എടിഎമ്മുകള്‍ തുടങ്ങിയ ബാങ്കിങ് സൗകര്യങ്ങള്‍ ഉപയോഗിക്കാനാവുമെന്നതാണ് ഇതിന്‍റെ ഗുണം. ഓണ്‍ലൈനായി ബാങ്കിങ് ഇടപാട് നടത്താനും ഇതിലൂടെ അക്കൗണ്ട് ഉടമകള്‍ക്ക് സാധിക്കും. പോസ്റ്റ് ഓഫീസ് അക്കൗണ്ടുകള്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ക്കും ഇടയില്‍ ഓണ്‍ലൈന്‍ വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് പുതിയ മാറ്റം സഹായകരമാകും.
0 Comments