NEWS UPDATE

6/recent/ticker-posts

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയുടെ റമളാൻ പ്രഭാഷണം; ഒരുക്കങ്ങൾ പൂർത്തിയായി

പെരിയ:  പ്രമുഖ പണ്ഡിതനും പ്രഭാഷകനും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനുമായ പി മുഹമ്മദ് ഫൈസിയുടെ  റമളാൻ പ്രഭാഷണം ശനിയാഴ്ച   കുണിയയിൽ നടക്കും . വിശുദ്ധ ഖുർആനിലെ  ഇസ്റാഅ അധ്യായത്തെ അധികരിച്ചായിരിക്കും പ്രഭാഷണം.[www.malabarflash.com] 

രാവിലെ 9 മണിക്ക് കുണിയ താജുൽഉലമ സ്ക്വയറിൽ  കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ  സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി പ്രഭാഷണവേദി ഉദ്ഘാടനം ചെയ്യും. സി പി അബ്ദുല്ല ഹാജി അധ്യക്ഷത വഹിക്കും.

മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറിമാരായ സിഎൽ ഹമീദ് , അബ്ദുൽ ഹക്കീം ഹാജി കളനാട് , എസ് വൈ എസ് ജില്ലാ സ്വാന്തനം സെക്രട്ടറി കുണിയ  അഹമ്മദ് മുസ്ലിയാർ,ആബിദ് സഖാഫി മവ്വൽ തുടങ്ങിയവർ ആശംസനേരും 

വിശുദ്ധ റമളാൻ വിശുദ്ധ ഖുർആൻ എന്ന ശീർഷകത്തിൽ കേരള മുസ്ലിം ജമാഅത്ത് ഉദുമ സോൺ കമ്മിറ്റിയാണ് ത്രിദിന പ്രഭാഷണ വേദി സംഘടിപ്പിക്കുന്നത്. 11ന് തിങ്കളാഴ്ച ച കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി പ്രഭാഷണം നടത്തും. സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കണ്ണവം നേതൃത്വം നൽകുന്ന  മഹ്ളറത്തുൽ ബദരിയ്യയേട് കൂടി സമാപനമാകും.

Post a Comment

0 Comments