Top News

വീട് ബുൾഡോസർ തകർക്കുമെന്ന് പോലീസ്; കൂട്ടബലാത്സം​ഗക്കേസിലെ പ്രതികൾ മണിക്കൂറുകൾക്കുള്ളിൽ സ്റ്റേഷനിൽ

അംബേദ്കർ നഗർ: ഉത്തർപ്രദേശ് പോലീസിന്റെ ബുൾഡോസർ നടപടി ഭയന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രതികളായ അഞ്ച് പേർ പോലീസിൽ കീഴടങ്ങി.[www.malabarflash.com]

കീഴടങ്ങിയില്ലെങ്കിൽ വീട് ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന് പോലീസ് കുടുംബങ്ങളെ ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് പ്രതികൾ പോലീസ് സ്റ്റേഷനിലെത്തിയത്. പ്രതികൾ കുടുംബസമേതം എസ്എച്ച്ഒ ജയപ്രകാശ് സിംഗിന് മുന്നിൽ കീഴടങ്ങിയെന്ന് പോലീസ് അറിയിച്ചു. 

 മാർച്ച് 29നാണ് ജയ്ത്പൂരിലെ ജിയുലി ഗ്രാമത്തിൽ അഞ്ചുപേർ ചേർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സം​ഗം ചെയ്തത്. അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഇവർ ഒളിവിൽ പോയി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത അഞ്ച് പ്രതികൾ ജയ്ത്പൂർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയെന്ന് അംബേദ്കർ നഗർ പോലീസ് ട്വീറ്റ് ചെയ്തു.

Post a Comment

Previous Post Next Post