NEWS UPDATE

6/recent/ticker-posts

ഇന്നലെ കുതിച്ചുയർന്ന സ്വർണവില ഇന്ന് ഇടിഞ്ഞു; പവന് 120 രൂപ കുറഞ്ഞു

തിരുവനന്തപുരം: ഇന്നലെ കുതിച്ചുയർന്ന സ്വർണവില ഇന്ന് ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38720 രൂപയായി. [www.malabarflash.com]

കഴിഞ്ഞ ഒരാഴ്ചയായി ഇടിഞ്ഞ സ്വർണവില ഇന്നലെ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന് 440 രൂപയുടെ വർധനവായിരുന്നു ഇന്നലെ ഉണ്ടായത്. സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 15 രൂപയുടെ കുറവുണ്ടായി. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4840 രൂപയായി. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 55 രൂപയുടെ വർധനവുണ്ടായിരുന്നു.  

ആഭ്യന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണ വിപണിയിൽ പ്രതിഫലിക്കുന്നത്. ഡോളർ സൂചിക ഉയരുന്നതാണ് മഞ്ഞ ലോഹത്തിന്റെ വില കുറയാനുള്ള ഏറ്റവും വലിയ കാരണം. സംസ്ഥാനത്ത് ഇന്ന്18 കാരറ്റ് സ്വർണത്തിന്റെ വിലയും കുറഞ്ഞു. 15 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വില 4000 രൂപയായി. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. വെള്ളിയുടെ വില 70 രൂപയാണ്.


Post a Comment

0 Comments