Top News

അങ്കണവാടി അധ്യാപികയുടെ യാത്രയയപ്പ് ആഘോഷമാക്കി നാട്ടുകൂട്ടം

ഉദുമ: സർവീസിൽ നിന്ന് പിരിയുന്ന അങ്കണവാടി അധ്യാപികയ്ക്ക് പൊതുവേദിയിൽ നൽകിയ യാത്രയയപ്പ് ആഘോഷമാക്കി മാറ്റി നാട്ടുകൂട്ടായ്മ. 36 വർഷത്തെ സേവനത്തിന് ശേഷം കരിപ്പോടി അങ്കണവാടിയിൽ നിന്ന് വിരമിച്ച കല്യാണി ടീച്ചർക്ക് നൽകുന്ന യാത്രയയപ്പ് ആഘോഷമാക്കാൻ കരിപ്പോടി, ആറാട്ടുകടവ്, വെടിത്തറക്കാൽ പ്രദേശവാസികളും ടീച്ചറെ സ്നേഹിക്കുന്ന കുട്ടികളും രക്ഷിതാക്കളും ഒത്തുചേരുകയായിരുന്നു.[www.malabarflash.com]

കരിപ്പോടി അങ്കണവാടിയിൽ നിന്ന് വാദ്യമേളങ്ങളോടെ ഘോഷയായി കല്യാണി ടീച്ചറെ ഗ്രീൻവുഡ്സ് പബ്ലിക് സ്കൂളിൽ ഒരുക്കിയ വേദിയിലേക്ക് ആനയിച്ചു. 

യാത്രയയപ്പ് ആഘോഷം സി. എച്ച്. കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. ഉദുമ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി. ലക്ഷ്മി അധ്യക്ഷയായി. സ്വർണപതക്കവും പണക്കിഴിയും നിരവധി പുരസ്‌കാരങ്ങളും ടീച്ചർക്ക് സമ്മാനിച്ചു. 26 വർഷം മൃഗ സംരക്ഷണ വകുപ്പിൽ അസി. ഫീൽഡ് ഓഫീസർ ആയി വിരമിച്ച ടി. നാരായണനെ യോഗത്തിൽ അനുമോദിച്ചു.

വൈസ് പ്രസിഡന്റ് കെ. വി. ബാലകൃഷ്ണൻ, പഞ്ചായത്ത്‌ അംഗങ്ങളായ പി. സുധാകരൻ, ചന്ദ്രൻ നാലാംവാതുക്കൽ, കസ്തുരി ബാലൻ, പുഷ്പാവതി, ബഷീർ പാക്യാര, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം കെ.വി.രാജേന്ദ്രൻ, വി. ആർ. ഗംഗാധരൻ, സി.കെ.അശോകൻ, എ.ബാലകൃഷ്ണൻ, പുഷ്പാജയൻ കെ.ഗോപാലൻ ആചാരി, ശശി കട്ടയിൽ, വിനോദ്, മനോജ്‌, കെ. ജി. മാധവൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post