കുറുപ്പിന് ശേഷം ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കുന്ന രണ്ടാമത്തെ മലയാള സിനിമയാണ് സിബിഐ 5. മലയാളികളെ ആവേശം കൊളളിക്കുന്ന സിനിമയായിരിക്കും സിബിഐ5 എന്ന് മമ്മൂട്ടി പറഞ്ഞു. സിബിഐ ഒരു നാടൻ സിനിമയാണ്. സേതുരാമയ്യർ മാറിയിട്ടില്ല. പഴയ രീതിയിൽ തന്നെയാണ് സേതുരാമയ്യർ കേസ് അന്വേഷിക്കുന്നതെന്നും പ്രദർശനത്തിന് ശേഷം നടന്ന പത്ര സമ്മേളനത്തിൽ മമ്മൂട്ടി പറഞ്ഞു.
ആരോഗ്യ പരമായ പരിമിതികള്‍ക്കിടയിലും നടൻ ജഗതി ശ്രീകുമാർ ഈ സിനിമയുടെ ഭാഗമായതിൽ വലിയ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ അഭാവത്തിൽ സങ്കടമുണ്ട്. അപകടം അദ്ദേഹത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.
ആരോഗ്യ പരമായ പരിമിതികള്‍ക്കിടയിലും നടൻ ജഗതി ശ്രീകുമാർ ഈ സിനിമയുടെ ഭാഗമായതിൽ വലിയ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ അഭാവത്തിൽ സങ്കടമുണ്ട്. അപകടം അദ്ദേഹത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.
സിബിഐ 5ലൂടെയുളള ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവും സിനിമയെ വേറിട്ടതാക്കുന്നു. മെയ് ഒന്നിനാണ് സിനിമ പ്രദർശനത്തിനെത്തുന്നത്. ഇന്ത്യക്ക് പുറത്ത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ് സിബിഐ പ്രദര്‍ശനത്തിനെത്തിക്കുന്നത്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് അധികൃതരായ അബ്ദുല്‍ സമദ് , ആര്‍.ജെ സൂരജ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
0 Comments