Top News

റിസോർട്ടിൽ യുവതിയും യുവാവും തൂങ്ങി മരിച്ച നിലയിൽ

കൽപറ്റ: സുൽത്താൻ ബത്തേരിയിലെ മണിച്ചിറക്കടുത്ത് സ്വകാര്യ റിസോർട്ടിൽ യുവാവിനെയും യുവതിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുൽപള്ളി അമരക്കുനി പോത്തനാമലയിൽ നിഖിൽ പ്രകാശ് (26), ശശിമല മാടപ്പള്ളിക്കുന്ന് വെള്ളംകുന്നിൽ ബബിത (22) എന്നിവരാണ് മരിച്ചത്.[www.malabarflash.com]


റിസോർട്ടിലെ മുറിയിലെ ഫാനിനോട് ചേർന്ന ഹുക്കിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് ഇരുവരും റിസോർട്ടിലെത്തിയത്. 

ബുധനാഴ്ച രാവിലെ ഇവരുടെ മുറിയുടെ വാതിൽ അടഞ്ഞുകിടക്കുന്നത് ശ്രദ്ധയിൽപെട്ട ജീവനക്കാർ പോലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി മുറി തുറന്ന് പരിശോധിച്ചപ്പോൾ ഇരുവരും തൂങ്ങി മരിച്ച നിലയിലായിരുന്നു. സുൽത്താൻ ബത്തേരി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post