Top News

ഫോൺ വിളിയെ ചൊല്ലി തർക്കം; യുവതി ഭർത്താവിനെ തലക്കടിച്ച് കൊന്നു

പാലോട്: കുറുപുഴയിൽ യുവതി ഭർത്താവിനെ തലക്കടിച്ചു കൊന്നു. പാലോട് കുറുപുഴ വെമ്പ് ക്ഷേത്രത്തിന് സമീപം ആദിത്യൻ ഭവനിൽ ഷിജു (40) വിനെയാണ് ഭാര്യ സൗമ്യ (33) ടൈലും ഹോളോബ്രിക്സും കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.[www.malabarflash.com]


ചൊവ്വാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവം. ഷിജുവിന്‍റെ ഫോൺവിളിയിൽ സൗമ്യയ്ക്കുണ്ടായ സംശയവും തുടർന്നുണ്ടായ തർക്കവുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

ചൊവ്വാഴ്ച ദമ്പതിമാർ വീടിന് തൊട്ടടുത്ത ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിൽ പങ്കെടുത്തിരുന്നു. മക്കളോടൊപ്പമാണ് ഇവർ ഉത്സവത്തിന് എത്തിയത്. മക്കളുടെ പേരിലുള്ള നേർച്ച ഉരുളും മറ്റും കഴിയുകയും സൗമ്യ യാമ പൂജയിൽ പെങ്കടുക്കാൻ ക്ഷേത്രത്തിൽ തങ്ങുകയും ചെയ്തു. ഈ സമയം ഷിജുവും സൗമ്യയോടൊപ്പം ക്ഷേത്രത്തിലുണ്ടായിരുന്നു.

അടുക്കളയുടെ സമീപത്തുണ്ടായിരുന്ന ഹോളോബ്രിക്സും ടൈലും ഉപയോഗിച്ചാണ് സൗമ്യ ആക്രമണം നടത്തിയത്. സംഭവ സ്ഥലത്ത് തന്നെ ഷിജു മരിച്ചു. അടിയുടെ ആഘാതത്തിൽ ഷിജുവിന്‍റെ തല ചിന്നിച്ചിതറിയ നിലയിലായിരുന്നു. കൃത്യം നടത്തിയ ശേഷം തിരികെ ഉത്സവസ്ഥലത്ത് എത്തിയ സൗമ്യ, ഭർത്താവിനെ കൊലപ്പെടുത്തിയ വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. ദമ്പതികൾക്ക് മൂന്നു മക്കളുണ്ട്.

Post a Comment

Previous Post Next Post