ഉദുമ: രോഗിയായ നായയെ പട്ടിണിക്കിട്ടും ചികിത്സ നല്‍കാതെയും ദുരിതത്തിലേക്ക് തള്ളിവിട്ട കേസില്‍ പ്രതി യായ വീട്ടമ്മയെ കോടതി 1000 രൂപ പിഴയടക്കാന്‍ ശിക്ഷി ച്ചു.[www.malabarflash.com]
ഉദുമ നാലാംവാതുക്കലിലെ കൃഷ്ണദാസിന്റെ ഭാര്യ എസ്.കെ ശാന്തി(42)ക്കാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒ ന്നാംക്ലാസ് മജിസട്രേട്ട് (രണ്ട്) കോടതി പിഴ വിധിച്ചത്.
2018 പുതുവത്സരദിനത്തിലാണ് സംഭവം. നായയെ അവശനിലയില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസുകാര്‍ നായയുടെ സംരക്ഷണം ഏറ്റെടുത്തു. കേസിലെ രണ്ടാം പ്രതി നാലാം വാതുക്കലിലെ കണ്ണന്‍ വിചാരണക്കിടെ മരണപ്പെട്ടിരുന്നു.

Post a Comment