Top News

തമിഴ് നടി അകില നാരായണൻ ഇനി അമേരിക്കൻ സൈന്യത്തിന്റെ ഭാഗം

ചെന്നൈ: തമിഴ് നടി അകില നാരായണൻ അമേരിക്കൻ സൈന്യത്തിൽ  ചേർന്നു. അമേരിക്കൻ സൈന്യത്തിൽ അഭിഭാഷകയായാണ് അകില നിയമിതയായത്. അമേരിക്കയിൽ സ്ഥിരതാമസക്കാരിയാണ് അകില. യുഎസ് ആർമിയിലെ കോംബാറ്റ് ട്രെയിനിംഗ് പൂർത്തിയാക്കിയാണ് അകില അഭിഭാഷകയായി ചുമതലയേറ്റത്.[www.malabarflash.com]


രാജ്യത്തെ സേവിക്കുക തന്റെ കർത്തവ്യമാണെന്ന് അധ്യാപിക കൂടിയായ അകില പറഞ്ഞു. അമേരിക്കയിൽ 'നൈറ്റിംഗേൽ സ്‌കൂൾ ഓഫ് മ്യൂസിക്ക്' എന്ന ഓൺലൈൻ സംഗീത ക്ലാസും അകില നടത്തി വരുന്നുണ്ട്. 

അരുൾ സംവിധാനം ചെയ്ത കാദംബരി എന്ന ചിത്രത്തിലൂടെയാണ് അകില സിനിമാഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. 2021 ലായിരുന്നു ചിത്രത്തിന്റെ റിലീസ്. ഹൊറ‍ർ ത്രില്ല‍ർ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രമാണ് കാദംബരി.

Post a Comment

Previous Post Next Post